This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.
Reading Problems? see Enabling Malayalam
ഗുച്ച്കോഫ്, അലക്സാണ്ടര്‍ ഇവാനോവിച്ച് (1862 - 1936)
സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്
ഗുച്ച്കോഫ്, അലക്സാണ്ടര്‍ ഇവാനോവിച്ച് (1862 - 1936)
Guchkov, Aleksandr Ivanovich
റഷ്യന്‍ രാഷ്ട്രീയ നേതാവ്. 1862 ഒ.-ല്‍ മോസ്കോയില്‍ ജനിച്ചു. മോസ്കോ, ബര്‍ലിന്‍ സര്‍വകലാശാലകളില്‍ വിദ്യാഭ്യാസം പൂര്‍ത്തിയാക്കി. 1901 മുതല്‍ 1905 വരെ റഷ്യന്‍ ഭരണഘടനാ പ്രസ്ഥാനവുമായി ബന്ധപ്പെട്ടു പ്രവര്‍ത്തിച്ചു. റഷ്യയില്‍ ഒക്ടോബറിസ്റ്റു പാര്‍ട്ടി സ്ഥാപിക്കുന്നതില്‍ ഇദ്ദേഹത്തിന് പങ്കുണ്ടായിരുന്നു. 1907 നവംബറില്‍ ഒക്ടോബറിസ്റ്റുകളുടെ നേതാവായി മൂന്നാമതു ഡ്യൂമയിലെക്കു തെരഞ്ഞെടുക്കപ്പെട്ടു. 1910 മാ. മുതല്‍ 1911 മാ. വരെ ഡ്യൂമയുടെ പ്രസിഡന്റായിരുന്നുവെങ്കിലും ഒക്ടോബറിസ്റ്റുകള്‍ക്ക് രാഷ്ട്രീയ പരാജയം നേരിട്ടതോടുകൂടി അധ്യക്ഷ പദവി രാജിവച്ചു. ഒന്നാം ലോക യുദ്ധകാലത്ത് ജര്‍മന്‍ മേഖലയില്‍ റെഡ് ക്രോസ് സംഘടനയുടെ നേതൃത്വം വഹിച്ചിരുന്നു. 1915 മുതല്‍ 1918 വരെ വാര്‍ ഇന്‍ഡസ്ട്രീസ് കമ്മിറ്റിയുടെ പ്രസിഡന്റും രാജ്യരക്ഷയ്ക്കുവേണ്ടിയുള്ള പ്രത്യേക കൗണ്‍സിലിലെ അംഗവും ആയിരുന്നു.
1917-ലെ താത്കാലിക ഗവണ്‍മെന്റില്‍ യുദ്ധവകുപ്പിന്റെയും നാവികപ്പടയുടെയും ചുമതല ഇദ്ദേഹത്തിനായിരുന്നു. 1917-ലെ ഒക്ടോബര്‍ വിപ്ലവത്തിനുശേഷം ഗുച്ച്കോവ് പാരിസില്‍ അഭയംതേടി. അവിടെവച്ച് 1936 ഫെ. 14-നു മരണമടഞ്ഞു.