This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.

Reading Problems? see Enabling Malayalam

ഗിസിങ്, ജോര്‍ജ് റോബര്‍ട്ട് (1857-1903)

സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്

18:00, 2 ഒക്ടോബര്‍ 2015-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Technoworld (സംവാദം | സംഭാവനകള്‍)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)

ഗിസിങ്, ജോര്‍ജ് റോബര്‍ട്ട് (1857-1903)

Gissing, George Robert

ഇംഗ്ലീഷ് സാഹിത്യകാരന്‍. 1857-ന. 22-ന് ഇംഗ്ലണ്ടിലെ യോര്‍ക്ക്ഷെയറില്‍ ജനിച്ചു. ശക്തവും നിശിതവുമായ സാമൂഹിക വിമര്‍ശനങ്ങള്‍ ഉള്‍ക്കൊള്ളുന്നവയാണ് ഇദ്ദേഹത്തിന്റെ നോവലുകള്‍. എന്നും പരിവര്‍ത്തനത്തിനു കൊതിച്ച ആളായിരുന്നു ഗിസിങ്. അതിനുവേണ്ടി ഒരു വേശ്യയെ ഭാര്യയാക്കിയതിനു ജോലിയില്‍ നിന്നും പിരിച്ചുവിടുകയും ഇദ്ദേഹത്തെ ജയിലിലടയ്ക്കുകയുമുണ്ടായി. ഈ സംഭവം ഗിസിങ്ങിനെ ഒരു സാഹിത്യ വിപ്ലവത്തിനുതന്നെ പ്രേരിപ്പിച്ചു. ദാരിദ്യ്രമായിരുന്നു ഇദ്ദേഹത്തിന്റെ കൃതികളിലെ മുഖ്യവിഷയം. ദാരിദ്യ്രം കൊണ്ടുവലഞ്ഞപ്പോഴാണു ചിക്കാഗോ ന്യൂസ്പേപ്പേഴ്സിനുവേണ്ടി കഥകളെഴുതാന്‍ തുടങ്ങിയതുതന്നെ. ദാരിദ്യ്രത്തില്‍ നിന്നാണ് എല്ലാ തിന്മകളും ഉടലെടുക്കുന്നതെന്ന് ഗിസിങ് വിശ്വസിച്ചു. ദാരിദ്യ്ര നിര്‍മാര്‍ജനം കൊണ്ടുമാത്രമേ സമൂഹത്തെ നന്മയിലേക്കു തിരിക്കുവാന്‍ സാധിക്കുകയുള്ളുവെന്നു തന്റെ കൃതികളിലൂടെ ഇദ്ദേഹം സ്ഥാപിക്കാന്‍ ശ്രമിച്ചു. ദ നെതര്‍വേള്‍ഡ് (1889), ന്യൂഗ്രബ്സ്ട്രീറ്റ് (1891) എന്നിവ പ്രസിദ്ധ കൃതികളാണ്. ഡെമോസ് (1886) എന്ന ആദ്യപുസ്തകം മുതല്‍ പിന്നീടുള്ള 22 നോവലുകളിലും പ്രമേയം ദാരിദ്യ്രവും മലീമസമായ ആഢ്യത്വവുമാണ്.

ചാള്‍സ് ഡിക്കന്‍സ് ഹാസ്യത്തില്‍ പൊതിഞ്ഞ വേദനയില്‍ വരച്ചു കാണിച്ച അതേ ദാരിദ്യ്രം അതീവ ഗൌരവത്തോടെയാണ് ഗിസിങ് അവതരിപ്പിച്ചത്.

ഫ്രഞ്ച്, റഷ്യന്‍ ഭാഷകളിലെ പല സാഹിത്യകാരന്മാരുടെയും സ്വാധീനം ഗിസിങ്ങിന്റെ രചനകളില്‍ കാണാം. ബൈ ദ അയോണിയന്‍ സീ എന്ന ഇദ്ദേഹത്തിന്റെ യാത്രാവിവരണം ശ്രദ്ധേയമാണ്.

1888-ല്‍ ആദ്യഭാര്യ മരിച്ചു. തുടര്‍ന്ന് 1891-ലും 1897-ലും പുനര്‍വിവാഹിതനായി. 1903 ഡി. 28-നു ഗിസിങ് അന്തരിച്ചു.

താളിന്റെ അനുബന്ധങ്ങള്‍
സ്വകാര്യതാളുകള്‍