This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.
Reading Problems? see Enabling Malayalam
ഗിരിരാജകവി (കാലം)
സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്
ഗിരിരാജകവി (കാലം)
ത്യാഗരാജസ്വാമികളുടെ മാതാവിന്റെ അച്ഛന്. ഭരദ്വാജഗോത്രത്തില്പ്പെട്ട ഒരു തെലുഗു ബ്രാഹ്മണനായിരുന്നു ഇദ്ദേഹം. തഞ്ചാവൂര്‍ ജില്ലയിലെ തിരുവാരൂരിലാണ് ജനനം. സംസ്കൃതത്തിലും തെലുഗുവിലും അഗാധ പണ്ഡിതനായിരുന്നു ഇദ്ദേഹം. അനുഗൃഹീതനായ ഒരു വാഗ്ഗേയകാരനുമായിരുന്നു ഗിരിരാജകവി. തെലുഗു ഭാഷയില്‍ വേദാന്തസംബന്ധമായ പ്രമേയങ്ങളില്‍ അനേകം ഭക്തിഗാനങ്ങള്‍ രചിച്ചു. തഞ്ചാവൂര്‍ സംസ്ഥാനത്തെ രാജസദസ്സിലെ ഒരു സംഗീതജ്ഞനായിരുന്നു ഇദ്ദേഹം. അനേകം യക്ഷഗാനങ്ങള്‍ ഇദ്ദേഹം എഴുതിയിട്ടുണ്ട്. 1684 മുതല്‍ 1711 വരെ സംസ്ഥാനം ഭരിച്ച ഷാജി മഹാരാജാ ഗിരിരാജകവിയെ ആദരിച്ചിരുന്നു.
(പ്രൊഫ. എം.കെ. മോഹനചന്ദ്രന്)