This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.

Reading Problems? see Enabling Malayalam

ഗിബെയോണ്‍

സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്

17:20, 2 ഒക്ടോബര്‍ 2015-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Technoworld (സംവാദം | സംഭാവനകള്‍)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)

ഗിബെയോണ്‍

Gibeon

പുരാതന പലസ്തീനിലെ ഒരു നഗരം. ജെറിക്കോ നഗരം ആക്രമിച്ചു കീഴടക്കിയ ജോഷ്വായില്‍ നിന്നും ഗിബെയോണ്‍കാര്‍ ഒരു ഉഭയ സമ്മതക്കരാര്‍ തന്ത്രപൂര്‍വം നേടിയെടുത്തതായി ബൈബിളില്‍ (ജോഷ്വാ 9) കാണുന്നു. ഇതേത്തുടര്‍ന്ന് ഇസ്രയേലികള്‍ ഗിബെയോണ്‍കാരെ അടിമപ്പെടുത്തി.

ജോഷ്വായുടെ ആജ്ഞപ്രകാരം സൂര്യന്‍ നിശ്ചലനായ പ്രദേശമാണ് ഗിബെയോണ്‍ (ജോഷ്വ 10:12). ദൈവത്തിന് ബലി അര്‍പ്പിക്കാന്‍ സോളമന്‍ തിരഞ്ഞെടുത്ത സ്ഥലമെന്ന രീതിയിലും ഗിബെയോണ്‍ ഖ്യാതി നേടിയിട്ടുണ്ട്. (1 രാജാക്കന്മാര്‍ 3:4). നഗരത്തെ ആക്രമിച്ചതിനു പ്രതികാരമെന്നോണം സോളിന്റെ ഏഴ് ആണ്‍മക്കള്‍ ഗിബെയോണില്‍ ബലികഴിക്കപ്പെട്ടതായി (1 സാമുവല്‍ 21:1) പ്രസ്താവമുണ്ട്.

ആധുനിക ജോര്‍ദാനിലെ എല്‍ജിബ് പട്ടണത്തിലാണു ഗിബെയോണ്‍ സ്ഥിതി ചെയ്തിരുന്നതെന്ന് അനുമാനിക്കപ്പെടുന്നു. ജറൂസലേമിന് 9.7 കി.മീ. വടക്കു പടിഞ്ഞാറായിട്ടാണ് ഈ പ്രദേശം. അമേരിക്കന്‍ പുരാവസ്തു ഗവേഷകനായ ജെയിംസ് ബി. പ്രിച്ചാര്‍ഡ്, 1956 മുതല്‍ 62 വരെ നടത്തിയ പര്യവേക്ഷണങ്ങള്‍ ഗിബെയോണും എല്‍-ജിബുമായുള്ള ബന്ധത്തിന് അനുകൂലമായ തെളിവു നല്കുന്നു. പര്‍വത പ്രദേശമായ എല്‍-ജിബിലെ ഏറ്റവും വിസ്തൃതമായ പട്ടണമായിരുന്നു ഗിബെയോണ്‍. ബൈബിളില്‍ (1 സാമുവല്‍ 2:13) വിവരിക്കുന്ന ഗിബെയോണ്‍ കുളവും പുരാവസ്തു ഗവേഷകര്‍ കണ്ടെത്തുകയുണ്ടായി. ബി.സി. 1200-ല്‍ ഗിബെയോണ്‍ നഗരത്തെ ചുറ്റി ഒരു വന്മതില്‍ ഉണ്ടായിരുന്നതിനും തെളിവുകള്‍ ലഭിക്കുകയുണ്ടായി.

താളിന്റെ അനുബന്ധങ്ങള്‍
സ്വകാര്യതാളുകള്‍