This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.

Reading Problems? see Enabling Malayalam

ഗിന്‍ഡ്ലി, ആന്റണ്‍ (1829 - 92)

സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്

17:14, 2 ഒക്ടോബര്‍ 2015-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Technoworld (സംവാദം | സംഭാവനകള്‍)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)

ഗിന്‍ഡ്ലി, ആന്റണ്‍ (1829 - 92)

Gindley, Anton

ആസ്റ്റ്രിയന്‍ ചരിത്രകാരന്‍. ചെക്കോസ്ളോവാക്യയിലെ പ്രേഗില്‍ 1829 സെപ്. 3-ന് ജനിച്ചു. സ്വദേശത്തുതന്നെ വിദ്യാഭ്യാസം പൂര്‍ത്തിയാക്കി. 1855-ഓടുകൂടി ചരിത്രപഠനത്തില്‍ കൂടുതല്‍ ആകൃഷ്ടനായി. ബൊഹീമിയ, പോളണ്ട്, ജര്‍മനി തുടങ്ങിയ രാജ്യങ്ങളിലെ ആര്‍ക്കൈവുകള്‍ സന്ദര്‍ശിച്ച് പഠനം നടത്തി. നിരവധി ചരിത്രഗ്രന്ഥങ്ങള്‍ രചിച്ചു. 1862-ല്‍ ഗിന്‍ഡ്ലി പ്രേഗില്‍ പ്രൊഫസറായി ജോലിനോക്കി. 1867-ല്‍ ബൊഹീമിയന്‍ ഗവേഷണകേന്ദ്രത്തിന്റെ അധിപനായി (ആര്‍ക്കിവിസ്റ്റ്) നിയമിതനായി. അഞ്ചു വാല്യങ്ങളുള്ള ബൊഹീമിയന്‍ ചരിത്ര സ്മരണികയുടെ (Monumenta historiae bohemica, 1864-90) മുഖ്യ പത്രാധിപര്‍ ഇദ്ദേഹമായിരുന്നു. റുഡോള്‍ഫ് II-ന്റെ കാലഘട്ടത്തെക്കുറിച്ച് എഴുതിയതും വാലന്‍സ്റ്റൈനെക്കുറിച്ചുള്ള ഗ്രന്ഥവും ഇദ്ദേഹത്തിന്റെ മറ്റു കൃതികളില്‍പ്പെടുന്നു. 1892 ഒ. 24-ന് പ്രേഗില്‍ വച്ച് ഗിന്‍ഡ്ലി മരണമടഞ്ഞു.

(ഫാ. ഇ. ലൂയി റോച്ച്; സ.പ.)

താളിന്റെ അനുബന്ധങ്ങള്‍
സ്വകാര്യതാളുകള്‍