This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.

Reading Problems? see Enabling Malayalam

ഗാല പ്ലാസിഡിയ (390 ? - 450)

സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്

11:47, 1 ഒക്ടോബര്‍ 2015-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Technoworld (സംവാദം | സംഭാവനകള്‍)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)

ഗാല പ്ലാസിഡിയ (390 ? - 450)

Galla Placidia

പശ്ചിമറോമന്‍ സാമ്രാജ്യത്തിന്റെ ഭരണാധി. അവിടത്തെ ചക്രവര്‍ത്തിയായിരുന്ന ഹൊണോറിയസിന്റെ സഹോദരിയായിരുന്നു ഇവര്‍. വിസിഗോത്തുകള്‍ (Visigoths) രാജ്യം പിടിച്ചടക്കിയപ്പോള്‍ ഇവരെ പിടികൂടുകയും (410) ഇവരെക്കൊണ്ട് വിസിഗോത്ത് തലവനായ അടാള്‍ഫി (Ataulf) നെ വിവാഹം കഴിപ്പിക്കുവാന്‍ നിര്‍ബന്ധിക്കുകയും ചെയ്തു. വിമോചനദ്രവ്യം നല്കി രക്ഷപ്പെട്ട (416) ഇവര്‍ കോണ്‍സ്റ്റാന്‍ഷ്യസ് III (Constantius III) നെ വിവാഹം കഴിച്ചു. ഹൊണോറിയസ് ഇവരുടെ ഭര്‍ത്താവിനെ സഹചക്രവര്‍ത്തിയാക്കുകയും ഇവര്‍ക്ക് അഗസ്റ്റ (Augusta) പദവി നല്കുകയും ചെയ്തു. 421-ല്‍ കോണ്‍സ്റ്റാന്‍ഷ്യസ് മരിച്ചതിനെത്തുടര്‍ന്ന് ഹൊണോറിയസിന് ഇവരില്‍ വിശ്വാസം നഷ്ടപ്പെടുകയും ഇവരെ കോണ്‍സ്റ്റാന്റിനോപ്പിളിലേക്ക് നാടുകടത്തുകയും ചെയ്തു. ഇവരുടെ പുത്രനായ ആറു വയസ്സുപ്രായമായ വാലന്റീനിയന്‍ III (Valentinian III) 425-ല്‍ ഹൊണോറിയസ്സിന്റെ പിന്‍ഗാമിയായതോടെ റീജന്റ് എന്ന നിലയില്‍ ഇവര്‍ റോമില്‍ തിരികെവന്നു. തുടര്‍ന്ന് ഒരു ദശാബ്ദക്കാലത്തോളം ഇവര്‍ റാവെന്നാ കേന്ദ്രമാക്കി പശ്ചിമറോമന്‍ സാമ്രാജ്യത്തിന്റെ ഭരണം നടത്തി. നിരവധി ആരാധനാലയങ്ങള്‍ ഇവര്‍ സ്ഥാപിച്ചിട്ടുണ്ട്. വാലന്റീനിയന്റെ പ്രധാന ഉപദേഷ്ടാവായിരുന്ന ഫ്ളേവിയസ് എയ്ഷിയസ് (Flavius Aetius) 433-34-ല്‍ ഇവരെ സ്ഥാനഭ്രഷ്ടയാക്കി. 450-ല്‍ ഗാല പ്ലാസിഡിയ റോമില്‍ മരണമടഞ്ഞു.

താളിന്റെ അനുബന്ധങ്ങള്‍
സ്വകാര്യതാളുകള്‍