This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.

Reading Problems? see Enabling Malayalam

ഗാരന്റി

സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്

01:40, 27 സെപ്റ്റംബര്‍ 2015-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Technoworld (സംവാദം | സംഭാവനകള്‍)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)

ഗാരന്റി

Guarantee

ഒരു കരാറിന്റെ നിബന്ധനകള്‍ പാലിക്കാന്‍ നല്കുന്ന 'ഉറപ്പ്'. പ്രഖ്യാപിക്കപ്പെട്ടിട്ടുള്ള പ്രവര്‍ത്തനം, കുറ്റമറ്റ സേവനം, ക്ഷമതയോടുകൂടിയ ഈട്, മേന്മ, ഗുണനിലവാരം എന്നിവ നിശ്ചിത കാലഘട്ടത്തിനുള്ളില്‍ മാറ്റമില്ലാതെ തുടരുമെന്ന ഉറപ്പും മാറ്റം വരുകയാണെങ്കില്‍ അതിനുള്ള നഷ്ടപരിഹാരവുമാണ് ഗാരന്റിയുടെ പൊരുള്‍; ഒരു വസ്തുവിന്റെ അവസ്ഥയുടെ സ്ഥിരതയെപ്പറ്റിയും ഉറപ്പു നല്കും. ഗുണഭോക്താവ് ഗാരന്റിയുടെ അവകാശിയും വില (പ്രതിഫലം) സ്വീകരിക്കുന്ന ആള്‍ (ഗാരന്റര്‍) ബാധ്യതക്കാരനുമാണ്. ഏതെങ്കിലും ഒരു അപകടത്തിനെതിരെയും ഗാരന്റി നല്കപ്പെടാം. വ്യക്തമായ നഷ്ടപരിഹാരം ഒരു ഗാരന്റി കരാറില്‍ വ്യവസ്ഥ ചെയ്തിരിക്കും. ഗാരന്റി രേഖപ്പെടുത്തിയതോ അല്ലാത്തതോ ആകാം.

ഇന്ത്യന്‍ കോണ്‍ട്രാക്റ്റ് ആക്റ്റ് 126-ാം വകുപ്പുപ്രകാരം മുന്നാമതൊരാളിന്റെ വാഗ്ദാനം നിറവേറ്റാനോ ബാധ്യത തീര്‍ക്കാനോ വേണ്ടി ഒരാള്‍ക്ക് മറ്റൊരാളിനോട് ഒരു ഗാരന്റി കരാറിലേര്‍പ്പെടാം. ഇങ്ങനെ ഗാരന്റി നല്കുന്ന ആളിനെ 'ഷുവര്‍ട്ടി' (ജാമ്യക്കാരന്‍) എന്നു പറയുന്നു. അധമര്‍ണന്‍ തന്റെ ഉത്തരവാദിത്വം നിറവേറ്റാതെ വന്നാല്‍ ഷുവര്‍ട്ടിക്ക് ഉത്തമര്‍ണനോട് ബാധ്യതയുണ്ടാകുന്നു. സാധാരണ കോണ്‍ട്രാക്റ്റിന്റെ നിബന്ധനകള്‍ ഇതിനും ബാധകമാണ്.

കോണ്‍ട്രാക്റ്റില്‍ ഏര്‍പ്പെടണമെന്നു നിര്‍ബന്ധമില്ലാത്ത ഒരു വ്യവസ്ഥ വില്പന നിയമത്തിലുണ്ട്. ഇതിന് വാറന്റി (warranty) എന്നു പറയുന്നു. ഇത് ഒരു സഹവ്യവസ്ഥയാണ്. ഇതിന്റെ ലംഘനം കോണ്‍ട്രാക്റ്റിന്റെ ലംഘനമല്ലാത്തതുകൊണ്ട് ഉണ്ടായ നഷ്ടം മാത്രമേ അവകാശപ്പെടാന്‍ പറ്റൂ. വാറന്റിയെ ഗാരന്റിയെന്നു തെറ്റിദ്ധരിക്കാറുണ്ട്.

(പ്രൊഫ. കെ. ചന്ദ്രശേഖരന്‍ നായര്‍)

"http://web-edition.sarvavijnanakosam.gov.in/index.php?title=%E0%B4%97%E0%B4%BE%E0%B4%B0%E0%B4%A8%E0%B5%8D%E0%B4%B1%E0%B4%BF" എന്ന താളില്‍നിന്നു ശേഖരിച്ചത്
താളിന്റെ അനുബന്ധങ്ങള്‍
സ്വകാര്യതാളുകള്‍