This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.
Reading Problems? see Enabling Malayalam
ഗാര്‍ഡ്നെര്‍, ഏള് സ്റ്റാന്‍ലി (1889 - 1970)
സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്
ഗാര്‍ഡ്നെര്‍, ഏള് സ്റ്റാന്‍ലി (1889 - 1970)
Gardner Erle Stanley
അമേരിക്കന്‍ നോവലിസ്റ്റ്. പ്രസിദ്ധമായ പെറി മേസണ്‍ കുറ്റാന്വേഷണകഥകളുടെ സ്രഷ്ടാവായ ഇദ്ദേഹം 1889 ജൂല. 17-ന് മസാച്ചുസെറ്റ്സിലെ മാള്‍ഡനില്‍ ജനിച്ചു. കോളജ് വിദ്യാഭ്യാസത്തിനുശേഷം 1911-ല്‍ കാലിഫോര്‍ണിയയില്‍ അഭിഭാഷകവൃത്തിയില്‍ പ്രവേശിച്ചു.
നിയമവും അഭിഭാഷകവൃത്തിയുമാണ് ഗാര്‍ഡ്നെറുടെ കഥകളുടെ പശ്ചാത്തലം. നൂറോളം കൃതികള്‍ രചിച്ചിട്ടുള്ളവയില് മിക്കതും കുറ്റാന്വേഷണ കഥകളാണ്. പെറി മേസന് എന്ന അഭിഭാഷക കുറ്റാന്വേഷകനെ നായക കഥാപാത്രമാക്കിക്കൊണ്ടുള്ള എഴുപത്തഞ്ചില്‍പ്പരം ഗ്രന്ഥങ്ങള്‍ ഇദ്ദേഹം രചിച്ചു. ദ് കേസ് ഒഫ് ദ് വെല്‍വെറ്റ് ക്ലോസ് (1932), ദ് കേസ് ഒഫ് ദ് ബള്‍ക്കി ഗേള്‍ (1933) എന്നിവയാണ് ഈ പരമ്പരയിലെ ആദ്യത്തെ രണ്ടു നോവലുകള്‍. ഡി.എ. എന്ന പേരില്‍ ഒരു നോവല്‍ പരമ്പരയും ഇദ്ദേഹം രചിക്കുകയുണ്ടായി. 'എ.എ. ഫെയര്‍' എന്ന അജ്ഞാതനാമത്തില്‍ ബെര്ത്താകൂള് എന്ന കുറ്റാന്വേഷകയെ കേന്ദ്ര കഥാപാത്രമാക്കിക്കൊണ്ട് മറ്റൊരു പരമ്പരയും ഗാര്‍ഡ്നെര്‍ എഴുതി. ഗാര്‍ഡ്നെറുടെ കഥകളില്‍ പലതും ചലച്ചിത്രങ്ങളും ടെലിവിഷന്‍ ചിത്രങ്ങളുമാക്കിയിട്ടുണ്ട്.
1970 മാ. 11-ന് ടെമെക്കുളായില് ഗാര്‍ഡ്നെര്‍ അന്തരിച്ചു.
(എ.ബി. രഘുനാഥന് നായര്‍)