This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.

Reading Problems? see Enabling Malayalam

കോള്‍ബെ, അഡോള്‍ഫ് വില്‍ഹെല്‍മ് ഹെര്‍മന്‍

സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്

04:22, 9 സെപ്റ്റംബര്‍ 2015-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Technoworld (സംവാദം | സംഭാവനകള്‍)

കോള്‍ബെ, അഡോള്‍ഫ് വില്‍ഹെല്‍മ് ഹെര്‍മന്‍

Kolbe, Adolph Wilhelm Hermann (1818  84)

ജര്‍മന്‍ രസതന്ത്രജ്ഞന്‍. 1818 സെപ്. 27-ന് ജര്‍മനിയിലെ ഗോട്ടിങ്ഗെനില്‍ ജനിച്ചു. ഗോട്ടിങ്ഗെനില്‍ ഫ്രീഡ്റിഹ്വോലെറുടെ കീഴില്‍ വിദ്യാഭ്യാസം നേടി. 1842-ല്‍ ഇദ്ദേഹം മാര്‍ബുര്‍ഗിലേക്കു പോവുകയും റോബര്‍ട്ട് ബുണ്‍സെന്‍ എന്ന ശാസ്ത്രജ്ഞന്റെ കീഴില്‍ ജോലിനോക്കുകയും വാതകവിശ്ലേഷണത്തില്‍ അദ്ദേഹത്തെ സഹായിക്കുകയും ചെയ്തു. കല്ക്കരി ഖനികളില്‍ അക്കാലത്തുണ്ടായ പൊട്ടിത്തെറികളെക്കുറിച്ച് അന്വേഷിക്കുവാന്‍ നിയുക്തമായ കമ്മിഷനുവേണ്ടി ല്യോണ്‍ പ്ലേഫെയര്‍ നിയോഗിക്കപ്പെട്ടപ്പോള്‍ ഖനിവാതകവിശ്ലേഷണത്തിനായി കോള്‍ബെ അദ്ദേഹത്തോടൊപ്പം ലണ്ടനിലെത്തി. 1851 മുതല്‍ 65 വരെ കോള്‍ബെ മാര്‍ബുര്‍ഗിലെ രസതന്ത്ര പ്രൊഫസറായി സേവനമനുഷ്ഠിച്ചു.

കാര്‍ബണികരസതന്ത്രത്തില്‍ കോള്‍ബെ പല പുതിയ മേഖലകളും കണ്ടെത്തി. അകാര്‍ബണിക വസ്തുക്കളില്‍ നിന്ന് അസറ്റിക് അമ്ളം ആദ്യമായി സംശ്ളേഷണം ചെയ്തെടുത്തത് കോള്‍ബെ ആണ്. കൊഴുപ്പമ്ലങ്ങളുടെ ലവണലായനിയില്‍ നിന്നു വിദ്യുത്-അപഘടനംമൂലം ഹൈഡ്രോകാര്‍ബണുകള്‍ ഉണ്ടാക്കിയെടുക്കുന്ന രീതിയെ 'കോള്‍ബെ പ്രക്രിയ' എന്നാണു പറയുന്നത്. 1854-60 കാലഘട്ടത്തില്‍ ഇദ്ദേഹം രചിച്ച ടെക്സ്റ്റ് ബുക്ക് ഒഫ് ഓര്‍ഗാനിക് കെമസ്ട്രിയില്‍ കാര്‍ബണിക സംയുക്തങ്ങള്‍ നിര്‍മിക്കുന്ന വിവിധരീതികള്‍ വിവരിക്കുന്നുണ്ട്. 1884 ന. 25-ന് ജര്‍മനിയിലെ ലൈപ്സിഗി (Leipsig)ല്‍ നിര്യാതനായി.

താളിന്റെ അനുബന്ധങ്ങള്‍
സ്വകാര്യതാളുകള്‍