This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.

Reading Problems? see Enabling Malayalam

കോളിന്‍സ്, നോര്‍മന്‍ റിച്ചാര്‍ഡ്

സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്

16:44, 7 സെപ്റ്റംബര്‍ 2015-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Technoworld (സംവാദം | സംഭാവനകള്‍)

കോളിന്‍സ്, നോര്‍മന്‍ റിച്ചാര്‍ഡ്

Collins, Norman Richard (1907  82)

ഇംഗ്ലീഷ് സാഹിത്യകാരന്‍. 1907-ല്‍ ലണ്ടനില്‍ ജനിച്ചു. ഹാംസ്റ്റെഡിലെ വില്യം എല്ലിസ് പാഠശാലയില്‍ വിദ്യാഭ്യാസം നടത്തി. 1929-33 കാലഘട്ടത്തില്‍ ന്യൂസ് ക്രോണിക്കിള്‍ മാസികയില്‍ സേവനമനുഷ്ഠിച്ചു. 1934-44 കാലത്ത് ലണ്ടനിലെ വിക്ടര്‍ ഗൊലാന്‍സ് പ്രസിദ്ധീകരണസ്ഥാപനത്തിന്റെ ഉപാധ്യക്ഷനായും, 1947-50 കാലത്ത് ബി.ബി.സി. ടെലിവിഷന്‍ പ്രസിദ്ധീകരണങ്ങളുടെ കണ്‍ട്രോളര്‍ ആയും ജോലി ചെയ്തു. 1954-നുശേഷം ലണ്ടനിലെ അസോസിയേറ്റഡ് ടെലിവിഷന്‍ കോര്‍പ്പറേഷന്റെ ഉപാധ്യക്ഷനായി സേവനം നടത്തി.

ഫാക്റ്റ്സ് ഒഫ് ഫിക്ഷന്‍ (1932), ലണ്ടന്‍ ബിലോങ്സ് ടു മി (1945), ചില്‍ഡ്രന്‍ ഒഫ് ആര്‍ച്ച് ബിഷപ്പ് (1951), ദ് ഗവര്‍ണേഴ്സ് ലേഡി (1968), ദ് ഹസ്ബന്‍ഡ്സ് സ്റ്റോറി (1978), ലിറ്റില്‍ നെല്‍സണ്‍ (1981) എന്നിവയാണ് പ്രധാന കൃതികള്‍. 1982 സെപ്. 6-ന് കോളിന്‍സ് അന്തരിച്ചു.

താളിന്റെ അനുബന്ധങ്ങള്‍
സ്വകാര്യതാളുകള്‍