This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.
Reading Problems? see Enabling Malayalam
അഭികേന്ദ്രസരണം
സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്
അഭികേന്ദ്രസരണം
\sin a\ Convergence
ഗണിതശാസ്ത്രത്തില്‍, ഒരു പരിമാണം മറ്റൊരു പരിമാണത്തോട് അടുക്കുന്ന അവസ്ഥ. പരിമാണങ്ങളുടെ സീമോന്മുഖമായ പ്രയാണമാണ് അഭികന്ദ്രസരണം; സീമാവിമുഖമായത് അപകേന്ദ്രസരണവും. അനുക്രമങ്ങള്‍, ശ്രേണികള്‍, ഫലനങ്ങള്‍ തുടങ്ങിയ ഗണിതശാസ്ത്രപരിമാണങ്ങള്ക്കെല്ലാം ഈ സ്വഭാവസവിശേഷതയുണ്ട്. ഗണിതശാഖയായ അനാലിസിസിലെ ഒരു മുഖ്യവിഷയമാണ് അഭികേന്ദ്രസരണം.
പരിബന്ധമില്ലാതെ വര്‍ധിക്കുന്ന ഒരു ശ്രേണിയിലെ തുടര്‍ച്ചയായുള്ള പദങ്ങളുടെ ആകെത്തുക ഒരു സീമയിലേയ്ക്കടുക്കുന്നെങ്കില് ആ ശ്രേണി അഭികേന്ദ്രസരകമെന്നു പറയുന്നു. ഒരു ബിന്ദു അതിന്റെ പഥത്തിലൂടെ നീങ്ങിക്കൊണ്ട് മറ്റൊരു സ്ഥിരബിന്ദുവിലേക്ക് അടുക്കുമ്പോള്‍ ചരബിന്ദുവും സ്ഥിരബിന്ദുവും തമ്മിലുള്ള ദൂരം പൂജ്യത്തിനോടടുക്കുന്നു. ആ ചരബിന്ദു അഭികേന്ദ്രസരകം ആണെന്നു പറയാം. ഒരു വക്രരേഖ അതിന്റെ അനന്തസ്പര്ശകത്തോട് അഭികേന്ദ്രസരകമാണെന്നു പറയുന്നത്, ആ രേഖയില്‍ നിന്ന് സ്പര്ശകത്തിലേക്കുള്ള ദൂരം പൂജ്യത്തിനോട് അടുക്കുമ്പോഴാണ്. ഒരു രേഖ മറ്റൊന്നിനോട് അഭികേന്ദ്രസരകമാണെന്നു പറഞ്ഞാല്‍ ആ രേഖ നീട്ടിക്കൊണ്ടുപോയാല്‍ മറ്റേ രേഖയില്‍ മുട്ടുമെന്നാണര്ഥം.
നിരപേക്ഷ അഭികേന്ദ്രസരണം. ശ്രേണീപദങ്ങളുടെ നിരപേക്ഷമൂല്യങ്ങള്‍ കൊണ്ടുണ്ടാകുന്ന ശ്രേണി അഭികേന്ദ്രസരകമാണെങ്കില്, ആദ്യത്തെ ശ്രേണി നിരപേക്ഷ അഭികേന്ദ്രസരകം ആണ്. Σan എന്ന ശ്രേണി നിരപേക്ഷ അഭികേന്ദ്രസരകമാകുമ്പോള് (1+an) എന്ന അനന്തഗുണിതം നിരപേക്ഷ അഭികേന്ദ്രസരകമാണെന്നു പറയുന്നു
1 - + 2 - 3 +.........+ (-1)n-1 n+......
ഒരു നിരപേക്ഷ അഭികേന്ദ്രസരകശ്രേണിയാണ്;
1 + + +... അഭികേന്ദ്രസരകമല്ല. എന്നാല്‍
1 - + - +....... അഭികേന്ദ്രസരകമാണ്. ഈ സ്ഥിതിവിശേഷത്തിന് സോപാധിക അഭികേന്ദ്രസരണം (conditional convergence) എന്നു പറയുന്നു. ജ്യാമിതീയ ശ്രേണി (Geometric series) ആയ + + + ... + n +.... യുടെ ആദ്യത്തെ n പദങ്ങളുടെ ആകെത്തുക 1- n ആണ്.
അഭികേന്ദ്രസരണവൃത്തം. സമ്മിശ്രസംഖ്യാതലത്തിലെ (complex numbers) ഘാതശ്രേണികളെ (power series) അഭികേന്ദ്രസരകമാക്കുന്ന ബിന്ദുക്കള്‍ ചേര്‍ന്ന് പരിധിയായിരിക്കുന്ന വൃത്തമാണ് അഭികേന്ദ്രസരകവൃത്തം. നിരപേക്ഷ അഭികേന്ദ്രസരകമാകുന്നത് വ്യാസാര്‍ധമുള്ള വൃത്തത്തിന്മേലും അതിനകത്തുമാണ്; പുറമേ അപകേന്ദ്രസരകവും.
ഏകതാന (uniform) അഭികേന്ദ്രസരണം.ഒരു ശ്രേണിയുടെ തീരുമാനിക്കപ്പെടാവുന്നത്ര വിദൂരമായ ഒരു പദം മുതല്‍ തുടര്ന്നെല്ലാംകൂടി ആശിക്കുന്നത്ര ചെറുതായിരിക്കാനുള്ള സാധ്യതയുണ്ടെങ്കില്‍ ആ ശ്രേണി ഏകതാന അഭികേന്ദ്രസരകമാണ്. (a,b) എന്ന അന്തരാളത്തില്‍ --- ഒരു ധനവാസ്തവികസംഖ്യയായിരിക്കെ, k എന്നൊരു നില മുതല്‍ n > k, x (a,b) യിലെ ഏതു ബിന്ദുവുമായിരിക്കെ,-/---------//ആകുമെങ്കില്‍-/------/ശ്രേണി ഏകതാന അഭികേന്ദ്രസരകം ആണ്. ഒരു നില മുതല്‍ എല്ലാം എടുക്കുന്നതിനുപകരം അവിടം മുതല്‍ ഏതെങ്കിലും രണ്ടുപദങ്ങള്‍, അതായത്-/--------// ഉം -/------/തമ്മിലുള്ള നിരപേക്ഷ വ്യത്യാസം ഏറ്റവും ചുരുങ്ങിയിരുന്നാലും വ്യവസ്ഥ പൂര്‍ണമാകുന്നു. ഉദാ. (-3, 3) അന്തരാളത്തില്‍ -3 < x < 3, f(x) = 1 / (1 - x/3), //----------// പോലെ ദോലനസ്വഭാവമുള്ള ശ്രേണികള്‍ (oscillating seris) ഉണ്ട്.
അഭികേന്ദ്രസരണ പരീക്ഷണങ്ങള്‍. 1. പൊതുതത്ത്വം. ----എന്നൊരു ധനവാസ്തവികസംഖ്യ തന്നാല്‍, n-ന് N-നേക്കാള്‍ വലിയ എല്ലാ നിസര്ഗസംഖ്യകള്ക്കും യോജിക്കുന്ന തരത്തില്‍----നെ അപേക്ഷിച്ചുള്ള ഒരു നിസര്‍ഗസംഖ്യ N = N() ഉണ്ടായിരിക്കണം. ഇത് a_1 + a_2 + ... a_n ... എന്ന ശ്രേണിയുടെ അഭികേന്ദ്രസരണത്തിന് അവശ്യവും മതിയായതുമായ (necessary and sufficient) വ്യവസ്ഥയാണ്.
2. താരതമ്യപരീക്ഷണം (Comparison Test).
(a) a_n----o,b_n---o: kn-നെ ആശ്രയിക്കാത്ത നിസര്‍ഗ സംഖ്യ, n > N ആയിരിക്കെ ആകുന്ന വിധത്തിലുള്ള ഒരു നിസര്‍ഗസംഖ്യ ച;അഭികേന്ദ്രസരകം. ഇത്രയും വ്യവസ്ഥകളില്‍, അഭികേന്ദ്രസരകമാണ്. ഇവിടെ ;അപകേന്ദ്രസരകമായിരിക്കയും മറ്റു വ്യവസ്ഥകള്‍ ഉണ്ടായിരിക്കുകയുമാണെങ്കില്‍, അപകേന്ദ്രസരകമാണ്.
(b) a_n---o;b_n----o;k, m n-നെ ആശ്രയിക്കാത്ത ധനസംഖ്യകള്‍ n>N, k<a_n/b_n< m ആകുന്നവിധം n > N; ഈ വ്യവസ്ഥകള്‍ അനുസരിച്ചാല്‍ --b_nഅഭികേന്ദ്രസരകമോ അപകേന്ദ്രസരകമോ ആകുന്നതിനുസരിച്ച് --a_n ഉം അതുപോലെ അതേ ക്രമത്തിലാകും.
3. അംശബന്ധപരീക്ഷണം അഥവാ ദാലെംബര് പരീക്ഷണം. a_n > o, n+1 / മി = p
ആണെങ്കില്‍, , a_n,p < 1 ആകുമ്പോള്‍ അഭികേന്ദ്രസരകവും p >1 ആകുമ്പോള്‍ അപകേന്ദ്രസരകവുമായിരിക്കും.
4. കോഷി പരീക്ഷണം. , സീമ എങ്കില്‍ , p < 1 ആകുമ്പോള്‍ അഭികേന്ദ്രസരകവും p > 1 ആകുമ്പോള്‍ അപകേന്ദ്രസരകവുമായിരിക്കും.
5. പൊതുപരീക്ഷണം അഥവാ കുമ്മര്‍ പരീക്ഷണം. a_n>o; യ b_n>o, അപകേന്ദ്രസരകം എന്നു സങ്കല്പിക്കുക.
സീമ-----ആയിരിക്കും. k > o അല്ലെങ്കില്‍ k < o അനുസരിച്ച് അഭികേന്ദ്രസരകമോ അപകേന്ദ്രസരകമോ ആയിരിക്കും.
5. റാബി പരീക്ഷണം.------------------- ആകുമ്പോള്‍
എന്നു സങ്കല്പിക്കുക. എന്നാല്‍ q > 1 അഥവാ q < 1 ആയിരിക്കുന്നതനുസരിച്ച് അഭികേന്ദ്രസരകമോ അപകേന്ദ്രസരകമോ ആകും.
6. ഗോസ് പരീക്ഷണം. റാബി പരീക്ഷണത്തില്‍ q-ന്റെ മൂല്യം 1 ആയാല്‍ ആ പരീക്ഷണംകൊണ്ട് ഒരു പ്രയോജനവും ഉണ്ടാകുന്നില്ല. അതിനാല്‍ ഗോസ് അത് അല്പം പരിഷ്കരിച്ചു:
ആണെങ്കില്‍ 1-നേക്കാള്‍ വലുതോ ചെറുതോ ആകുന്നതനുസരിച്ച്അഭികേന്ദ്രസരകമോ അപകേന്ദ്രസരകമോ ആയിത്തീരും.
ഈ പരീക്ഷണങ്ങളുടെ പരിഷ്കരിച്ച പതിപ്പുകളായി പലതും വേറെയുണ്ട്. നിരപേക്ഷ അഭികേന്ദ്രസരണത്തിനും ഏകതാന അഭികേന്ദ്രസരണത്തിനും പരീക്ഷണങ്ങളുണ്ട്.
8. ആബല്‍ പരീക്ഷണം. ധനാത്മകവും ഏകദിഷ്ടവും (monotonic) ആയ ഫലനമാണ്; അഭികേന്ദ്രസരകം. എന്നാല്‍ -ഉം അഭികേന്ദ്രസരകമാണ്.
9. വെയര്‍സ്റ്റ്രോസ് പരീക്ഷണം. അഭികേന്ദ്രസരകം; എങ്കില്‍ എന്ന വ്യവസ്ഥയില്ഏകതാന അഭികേന്ദ്രസരകമാണ്.
10. ഘാതശ്രേണികള്‍.
ആയിരിക്കട്ടെ. എങ്കില്‍ |x| < R ആകുമ്പോള്‍ അഭികേന്ദ്രസരകവും |x| > R ആകുമ്പോള്‍ അപകേന്ദ്രസരകവുമായിരിക്കും. R അഭികേന്ദ്രസരണ വ്യാസാര്‍ധമാണ്. ഉം,-------- R അഭികേന്ദ്രസരണവ്യാസാര്ധവും ആയിരിക്കെ, ------ ഏകതാന അഭികേന്ദ്രസരകമാകും.
യുഗ്മശ്രേണികള്ക്കും (double series) ഇത്തരം പരീക്ഷണങ്ങള്‍ ഉണ്ട്. നോ: അനന്തശ്രേണികള്‍, അനലിറ്റിക് നമ്പര്‍ തിയറി, അനാലിസിസ്, അനുക്രമം, ഫലനം