This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.

Reading Problems? see Enabling Malayalam

'ക്യൂ' പനി

സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്

07:43, 29 ഓഗസ്റ്റ്‌ 2015-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Technoworld (സംവാദം | സംഭാവനകള്‍)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)

'ക്യൂ' പനി

'Q' fever

റിക്കറ്റ്സിയ വിഭാഗത്തില്‍പ്പെട്ട കോക്സിയല്ല അര്‍നറ്റീ അണുക്കള്‍മൂലം പെട്ടെന്നുണ്ടാകുന്ന പനി.

ആസ്റ്റ്രേലിയയിലാണ് 'ക്യൂ' പനി ആദ്യം ശ്രദ്ധിക്കപ്പെട്ടത്. ഇംഗ്ലണ്ട്, സ്പെയിന്‍, ഇറ്റലി, ഗ്രീസ്, മധ്യപൂര്‍വേഷ്യന്‍ രാജ്യങ്ങള്‍, യു.എസ്., തെക്കേ ആഫ്രിക്ക എന്നിവിടങ്ങളില്‍ ഇത് കൂടുതലായി കണ്ടുവരുന്നു.

വളര്‍ത്തുമൃഗങ്ങളാണ് സാധാരണയായി രോഗത്തിന്റെ ഉറവിടം. ഇവയുടെ വിസര്‍ജ്യങ്ങളില്‍ ധാരാളം രോഗാണുക്കള്‍ ഉണ്ടാകും. ഉണങ്ങിയ വിസര്‍ജ്യങ്ങളിലും രോഗാണു സജീവമായിരിക്കുന്നതിനാല്‍ പൊടി കലര്‍ന്ന വായു ശ്വസിക്കുന്നതുമൂലം രോഗം പകരും. രോഗമുള്ള മൃഗങ്ങളില്‍ നിന്ന് നേരിട്ടോ അവയുടെ പാല്‍ കുടിക്കുന്നതുവഴിയോ, രോഗമുള്ളവരുടെ രക്തം സ്വീകരിക്കുന്നതുമൂലമോ രോഗം പകരാം. ഒരുതരം ചെള്ളുകളാണ് മൃഗങ്ങള്‍ക്കിടയില്‍ രോഗം പകര്‍ത്തുന്നത്. അറവുശാലകളിലെയും കാലിവളര്‍ത്തല്‍ കേന്ദ്രങ്ങളിലെയും ജോലിക്കാര്‍; കമ്പിളി, തുകല്‍ എന്നിവ കൈകാര്യം ചെയ്യുന്നവര്‍; പരീക്ഷണശാലകളിലെ ജീവനക്കാര്‍ എന്നിവരില്‍ രോഗസാധ്യത ഏറും.

ശരാശരി രോഗപ്രത്യക്ഷകാലം 19 ദിവസമാണ്. തലവേദന, പനി, കുളിര്, വിശപ്പില്ലായ്മ, അതിയായ ക്ഷീണം, മാംസപേശികളില്‍ വേദന, രാത്രിയിലുള്ള വിയര്‍പ്പ്, ഉറക്കമില്ലായ്മ എന്നിവയാണ് പ്രാരംഭലക്ഷണങ്ങള്‍. കടുത്ത പനി, (38.4oC മുതല്‍ 40.5oC വരെ) ഏതാനും ദിവസം നീണ്ടുനില്ക്കും. ക്രമേണ വരണ്ട ചുമയും നെഞ്ചുവേദനയും അനുഭവപ്പെടും. ഒരാഴ്ചയ്ക്കുള്ളില്‍ രോഗിക്ക് 7-9 കിലോഗ്രാം തൂക്കം നഷ്ടപ്പെടാറുണ്ട്. സാധാരണയായി രണ്ടോ മൂന്നോ ആഴ്ചയില്‍ കൂടുതല്‍ രോഗം നീണ്ടുനില്ക്കാറില്ല. മൂന്നിലൊന്നോളം രോഗികളില്‍ കരള്‍വീക്കവും മഞ്ഞപ്പിത്തവും ഉണ്ടാകുന്നതിനു പുറമേ ഹൃദയത്തെയും രോഗം ബാധിക്കാറുണ്ട്. എന്‍ഡോകാര്‍ഡൈറ്റിസ്, അയോര്‍ട്ടിക് വാല്‍വിനുണ്ടാകുന്ന തകരാറ് എന്നിവയാണ് ഹൃദയത്തില്‍ സാധാരണ കാണുന്നത്. രോഗത്തിനെതിരായുള്ള പ്രതിരോധ കുത്തിവയ്പുണ്ട്.

(ഡോ. ടി.വി. ഗോപാലകൃഷ്ണന്‍ നായര്‍)

"http://web-edition.sarvavijnanakosam.gov.in/index.php?title=%27%E0%B4%95%E0%B5%8D%E0%B4%AF%E0%B5%82%27_%E0%B4%AA%E0%B4%A8%E0%B4%BF" എന്ന താളില്‍നിന്നു ശേഖരിച്ചത്
താളിന്റെ അനുബന്ധങ്ങള്‍
സ്വകാര്യതാളുകള്‍