This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.

Reading Problems? see Enabling Malayalam

കൗസ്തുഭം

സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്

17:14, 19 ഓഗസ്റ്റ്‌ 2015-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Technoworld (സംവാദം | സംഭാവനകള്‍)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)

കൗസ്തുഭം

മഹാവിഷ്ണുവിന്റെ മാറിലെ രത്നം. പാലാഴിമഥനത്തില്‍ നിന്നും ലഭിച്ചതാണ് കൗസ്തുഭം എന്നു പറയപ്പെടുന്നു. കുസ്തുഭ(കടല്‍)ത്തില്‍ നിന്നുണ്ടായത് എന്ന അര്‍ഥത്തിലാണ് ഈ പേരു വന്നത്. ദുര്‍വാസാവിന്റെ ശാപംമൂലം ജരാനരകള്‍ ബാധിച്ച ദേവന്മാര്‍, യൌവനം വീണ്ടെടുക്കാന്‍ അമൃതിനായി, വിഷ്ണുവിന്റെ ഉപദേശപ്രകാരം അസുരന്മാരോടൊത്ത് മഹാമേരുവിനെ കടകോലും വാസുകിയെ കയറുമാക്കി പാലാഴി കടഞ്ഞു. അപ്പോള്‍ പൊന്തിവന്ന ദിവ്യവസ്തുക്കളില്‍ ഒന്നായ കൗസ്തുഭം, മഹാവിഷ്ണു മാറില്‍ ധരിച്ചു.

'തന്ത്ര'ത്തില്‍ ഒരു മുദ്രയ്ക്ക് കൗസ്തുഭം എന്നു പേരുണ്ട്.

താളിന്റെ അനുബന്ധങ്ങള്‍
സ്വകാര്യതാളുകള്‍