This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.

Reading Problems? see Enabling Malayalam

കൗണ്ടി

സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്

16:53, 19 ഓഗസ്റ്റ്‌ 2015-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Technoworld (സംവാദം | സംഭാവനകള്‍)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)

കൗണ്ടി

County

ഗവണ്‍മെന്റിന്റെ പ്രാദേശികവും ഭരണപരവുമായ ഒരു ഘടകം. ബ്രി. ദ്വീപസമൂഹങ്ങളില്‍ രാഷ്ട്രീയവും ഭരണപരവും മറ്റുമായ കാരണങ്ങളാല്‍ പ്രധാനമായി വിഭജിക്കപ്പെട്ട ഭൂവിഭാഗമാണ് കൗണ്ടി. ചില കൗണ്ടികള്‍ രണ്ടോ മൂന്നോ ചെറിയ ഭരണ യൂണിറ്റുകളായി വിഭജിക്കപ്പെട്ടിരിക്കുന്നു. ഉദാ. ബ്രിട്ടനിലും വെയില്‍സിലുംകൂടി 1972-ല്‍ ഭൂമിശാസ്ത്രപരമായി 52 കൗണ്ടികള്‍ ഉള്ളപ്പോള്‍ ഭരണപരമായി 62 കൗണ്ടികളും, 83 സ്വയംഭരണാധികാരമുള്ള കൗണ്ടി ബറോകളും (County burrough) ഉണ്ടായിരുന്നു. പല കാരണങ്ങളാല്‍ ഗ്രേറ്റര്‍ ലണ്ടന്‍ എന്നുപറയുന്ന പ്രദേശത്തെ പ്രത്യേക കൗണ്ടിയായിത്തന്നെ പരിഗണിച്ചിരുന്നു.

സ്കോട്ട്ലന്‍ഡിനെയും 33 കൗണ്ടികളായി തിരിച്ചിട്ടുണ്ട്. ബ്രിട്ടനിലെ കൗണ്ടി കൗണ്‍സില്‍പോലെതന്നെ ഇവിടെയും കാര്യാലോചനസമിതികള്‍ നിലവിലുണ്ട്. ബ്രിട്ടന്റെ കീഴിലുള്ള വടക്കേ അയര്‍ലണ്ടിലും ജനാധിപത്യ അയര്‍ലണ്ടിലും ഇതുതന്നെയാണ് ഭരണപരമായ വിഭജനരീതി.

ബ്രിട്ടീഷുകാര്‍ കൂടിയേറിപ്പാര്‍ത്ത പല രാജ്യങ്ങളിലും കൗണ്ടിസമ്പ്രദായം ചില മാറ്റങ്ങളോടെ നിലവിലുണ്ട്. യു.എസ്സില്‍ കൗണ്ടികളുടെ പ്രധാനമായ ചുമതലകള്‍ ചട്ടം നടപ്പിലാക്കല്‍, നീതിന്യായഭരണം, റോഡുകളുടെ നിര്‍മാണവും സംരക്ഷണവും, ആവശ്യക്കാര്‍ക്ക് പൊതുജനസഹായം എത്തിക്കുക, നിയമാനുസൃതമായ പ്രമാണം പതിക്കല്‍ എന്നിവയാണ്. ചില സംസ്ഥാനങ്ങളില്‍, വിശേഷിച്ചും തെക്കന്‍ സംസ്ഥാനങ്ങളില്‍ കൗണ്ടികള്‍ക്ക് വിദ്യാഭ്യാസഭരണത്തില്‍ പ്രധാന പങ്കുണ്ട്.

കാനഡയില്‍ കൗണ്ടി സമ്പ്രദായത്തിന് സാര്‍വത്രികമായ പ്രാധാന്യം ഇല്ല. ഉള്ള കൗണ്ടി സമിതികള്‍ തന്നെ പൊതുവേ ബ്രിട്ടനിലുള്ളതിനെക്കാള്‍ വളരെ ചെറുതാണ്. 1876-നു ശേഷമാണ് ന്യൂസ്ലന്‍ഡില്‍ കൗണ്ടിസമിതികള്‍ ഉണ്ടായത്. 1970 ഏപ്രിലിലെ കണക്കനുസരിച്ച് അവിടെ ആകെ 180 കൗണ്ടികളുണ്ട്.

ആസ്റ്റ്രേലിയയില്‍ ഭരണപരമായ വിഭാഗത്തെ ഷയര്‍ എന്നാണ് വിളിക്കുന്നത്. വിപുലമായ പ്രദേശങ്ങള്‍ക്ക് കൗണ്ടി എന്ന പേരും ഉണ്ട്.

(ജെ. ഷീല ഐറീന്‍ ജയന്തി)

"http://web-edition.sarvavijnanakosam.gov.in/index.php?title=%E0%B4%95%E0%B5%97%E0%B4%A3%E0%B5%8D%E0%B4%9F%E0%B4%BF" എന്ന താളില്‍നിന്നു ശേഖരിച്ചത്
താളിന്റെ അനുബന്ധങ്ങള്‍
സ്വകാര്യതാളുകള്‍