This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.

Reading Problems? see Enabling Malayalam

ഗാനെറ്റ്, ഫ്രാങ്ക് ഏണെസ്റ്റ്

സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്

13:54, 18 ഓഗസ്റ്റ്‌ 2015-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Technoworld (സംവാദം | സംഭാവനകള്‍)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)

ഗാനെറ്റ്, ഫ്രാങ്ക് ഏണെസ്റ്റ്

Gannett, Frank Ernest (1876 -1957)

അമേരിക്കന്‍ പത്രപ്രവര്‍ത്തകനും പ്രസാധകനും. 1876 സെപ്. 15-ന് ബ്രിസ്റ്റളില്‍ (ന്യൂയോര്‍ക്ക്) ജനിച്ചു. ഒമ്പതാമത്തെ വയസ്സില്‍ത്തന്നെ ഒരു വര്‍ത്തമാനപത്രവുമായി ബന്ധപ്പെട്ടു പ്രവര്‍ത്തിച്ചുതുടങ്ങി. 1898-ല്‍ കോര്‍ണെല്‍ സര്‍വകലാശാലയില്‍ നിന്നു ബിരുദമെടുത്ത ശേഷം ഇത്താക്കാ ന്യൂസില്‍ സിറ്റി എഡിറ്ററായി; 1900-ല്‍ മാനേജിങ് എഡിറ്ററും പിന്നീട് ബിസിനസ് എഡിറ്ററുമായി. അവസാനം ഇദ്ദേഹം ന്യൂസിന്റെ ഉടമസ്ഥനായി. 1906-ല്‍ എല്‍മിറാ ഗസറ്റിന്റെ ഉടമസ്ഥാവകാശത്തില്‍ പകുതി വിലയ്ക്കു വാങ്ങി. 1918-ല്‍ റോച്ചെസ്റ്റര്‍ ടൈംസ്, യൂണിയന്‍ ആന്‍ഡ് അഡ്വര്‍ട്ടൈസര്‍ എന്നീ പത്രങ്ങളുടെ ഉടമസ്ഥനായി; ആ വര്‍ഷം ഈ രണ്ടു പത്രങ്ങളും സംയോജിപ്പിച്ച് ടൈംസ്-യൂണിയന്‍ എന്ന പേരില്‍ പ്രസിദ്ധീകരിച്ചു. 21 വര്‍ത്തമാനപത്രങ്ങളും 7 റേഡിയോ-ടെലിവിഷന്‍കേന്ദ്രങ്ങളും ഉള്‍ക്കൊള്ളുന്ന ഒരു വന്‍കിട സ്ഥാപനമായി ഗാനെറ്റ് കമ്പനി പിന്നീട് ഉയര്‍ന്നു. യാഥാസ്ഥിതിക സമീപനം സ്വീകരിച്ചിരുന്ന ഗാനെറ്റ് 1930-കളിലും 40-കളിലും ന്യൂഡീല്‍, ഫെയര്‍ ഡീല്‍ എന്നീ നയങ്ങളെ നിശിതമായി വിമര്‍ശിച്ചു. സുപ്രീംകോടതിയുടെ ഘടനയ്ക്കു മാറ്റം വരുത്താന്‍ യു.എസ്. പ്രസിഡന്റ് ഫ്രാങ്ക്ളിന്‍ ഡി. റൂസ്വെല്‍റ്റ് ആവിഷ്കരിച്ച പദ്ധതിയെ ഇദ്ദേഹം എതിര്‍ത്തു. സ്റ്റേറ്റുകള്‍ക്ക് കൂടുതല്‍ അവകാശങ്ങള്‍ വേണമെന്ന് ഇദ്ദേഹം വാദിച്ചു. റഷ്യയുമായി യു.എസ്. സഖ്യത്തിലേര്‍പ്പെടുന്നതിനെതിരായിരുന്നു ഗാനെറ്റ്. വിദ്യാഭ്യാസപ്രവര്‍ത്തനങ്ങളുള്‍പ്പെടെ ലോകോപകാരപ്രദമായ നിരവധി സംരംഭങ്ങള്‍ക്ക് ഉദാരമായ സംഭാവന നല്കിയ ഗാനെറ്റ് 1957 ഡി. 3-ന് റാച്ചെസ്റ്ററില്‍ അന്തരിച്ചു.

താളിന്റെ അനുബന്ധങ്ങള്‍
സ്വകാര്യതാളുകള്‍