This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.

Reading Problems? see Enabling Malayalam

ഗണപതിപ്പോറ്റി, ഇടമന (1861 - 1941)

സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്

09:34, 16 ഓഗസ്റ്റ്‌ 2015-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Technoworld (സംവാദം | സംഭാവനകള്‍)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)

ഗണപതിപ്പോറ്റി, ഇടമന (1861 - 1941)

ആട്ടക്കഥാകൃത്തും വേദശാസ്ത്ര പണ്ഡിതനും. തിരുവനന്തപുരത്തിനടുത്ത് പിരപ്പന്‍കോട് ഇടമനമഠത്തില്‍ 1861-ല്‍ ജനിച്ചു. രാമകൃഷ്ണ ശാസ്ത്രികളുടെ കീഴിലാണ് യജുര്‍വേദം അഭ്യസിച്ചത്. കുടുംബവൃത്തിയായ പൌരോഹിത്യത്തോടൊപ്പം സംസ്കൃതാധ്യാപനവും നടത്തി. വേദാന്തത്തിലും ജ്യോതിഷത്തിലും പാണ്ഡിത്യം സമ്പാദിച്ചു. ഇദ്ദേഹത്തിന്റെ പ്രധാന കൃതികള്‍ ശതകത്രയ ഭൂഷണം, ഭദ്രകാളീമാഹാത്മ്യം, മഹിഷമര്‍ദനം എന്നീ ആട്ടക്കഥകളാണ്. ശതകത്രയ ഭൂഷണം (1900), ഭര്‍ത്തൃഹരിയെ അനുകരിച്ചുകൊണ്ട് ഐകമത്യം, ശൃംഗാരം, അദ്വൈതം എന്നീ പ്രമേയങ്ങളെ ആധാരമാക്കി രചിച്ചിരിക്കുന്നു. ഭദ്രകാളീ മാഹാത്മ്യം മൂന്നു ദിവസത്തെ കഥയാണ്; ദാരുകോദ്ഭവം, ദാരുകവിജയം, ദാരുകവധം എന്നിങ്ങനെ. മലയാളത്തിലും സംസ്കൃതത്തിലും കവിത രചിക്കാന്‍ ഇദ്ദേഹത്തിന് കഴിഞ്ഞിരുന്നു. കവിയുടെ ഫലിതോക്തിപാടവവും ഈ കൃതികളില്‍ പ്രകടമാണ്.

താളിന്റെ അനുബന്ധങ്ങള്‍
സ്വകാര്യതാളുകള്‍