This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.
Reading Problems? see Enabling Malayalam
ഗട്ടെര്‍മന്‍ അഭിക്രിയ
സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്
09:21, 16 ഓഗസ്റ്റ് 2015-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Technoworld (സംവാദം | സംഭാവനകള്‍)
ഗട്ടെര്‍മന്‍ അഭിക്രിയ
Gattermann reaction
ആരോമാറ്റിക് സംയുക്തങ്ങളില്‍ അമിനോ ഗ്രൂപ്പിനെ ഹാലജന്‍ അണുകൊണ്ട് ആദേശം ചെയ്യാന്‍ ഉപയോഗിക്കുന്ന രാസപ്രക്രിയ. അമിനോഗ്രൂപ്പുള്ള ആരോമാറ്റിക് സംയുക്തത്തെ സോഡിയം നൈട്രേറ്റും ഹൈഡ്രോഹാലിക് അമ്ള(HCl, HBr അഥവാ HI)വുമായി പ്രതിപ്രവര്‍ത്തിപ്പിച്ച് ഡയസോണിയം ലവണമുണ്ടാക്കുകയാണ് ആദ്യപടി.
screenshot
ഈ ഡയസോണിയം ലവണലായനിയെ ചെമ്പുപൊടി ചേര്‍ത്ത് ചെറുതായി ചൂടാക്കമ്പോള്‍ ഡയാസോ ഗ്രൂപ്പിനെ നീക്കം ചെയ്ത് ഹാലജന്‍അണു ആ സ്ഥാനം കൈയടക്കുന്നു.
screenshot
(എന്‍. മുരുകന്‍)