This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.

Reading Problems? see Enabling Malayalam

സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്

17:23, 15 ഓഗസ്റ്റ്‌ 2015-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Technoworld (സംവാദം | സംഭാവനകള്‍)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)

മലയാളം അക്ഷരമാലയിലെ രണ്ടാമത്തെ വ്യഞ്ജനം. 'ഹ'കാരത്തിന്റെ സംസര്‍ഗംകൊണ്ട് 'ക' എന്ന ഖരാക്ഷരം അതിഖരമാകുന്നു. 'ഖ്' എന്നതിനോട് 'അ' ചേരുമ്പോള്‍ 'ഖ'. ക് + ഹ് + അ = ഖ. 'ക'യുടെ അതിഖരമായ ഇതിന് 'മഹാപ്രാണം' എന്നും പേരുണ്ട്. ഉച്ചരിക്കുമ്പോള്‍ ശക്തിയില്‍ വായു പുറത്തേക്കു വരുന്നതിനാല്‍ മഹാപ്രാണീകരണം നടക്കുന്നു. ഖരം അല്പപ്രാണവും അതിഖരം മഹാപ്രാണവുമാണ്. സ്ഥാനത്തെ ആസ്പദമാക്കി 'ഖ' കണ്ഠ്യം ആണ്.

ചിത്രം:Screen1.png‎

ദ്രാവിഡഭാഷകളില്‍ 'ഖ' കാരം ഉണ്ടായിരുന്നില്ല. സംസ്കൃതത്തില്‍നിന്നു സ്വീകരിച്ചിട്ടുള്ള പദങ്ങളിലാണ് ഇത് അധികവും പ്രയോഗിച്ചുകാണുന്നത്. പഴയ മലയാളത്തിലും തദ്ഭവരൂപങ്ങളിലും 'ഖ'കാരത്തിന്റെ സ്ഥാനത്ത് 'ക'കാരം പ്രയോഗിച്ചുകാണുന്നു. സാധാരണ നിലയില്‍ 'ഖ'യുമായി വ്യഞ്ജനങ്ങള്‍ ചേര്‍ത്ത് സംയുക്തവ്യഞ്ജനങ്ങള്‍ ഉണ്ടാക്കാറില്ല.

"http://web-edition.sarvavijnanakosam.gov.in/index.php?title=%E0%B4%96" എന്ന താളില്‍നിന്നു ശേഖരിച്ചത്
താളിന്റെ അനുബന്ധങ്ങള്‍
സ്വകാര്യതാളുകള്‍