This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.
Reading Problems? see Enabling Malayalam
ഗമനശ്രമ
സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്
13:47, 11 ഓഗസ്റ്റ് 2015-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Technoworld (സംവാദം | സംഭാവനകള്‍)
ഗമനശ്രമ
എഴുപത്തിരണ്ട് മേളകര്‍ത്താരാഗങ്ങളില്‍ 53-ാമത്തേത്. സ, പ എന്നീ സ്വരങ്ങളെക്കൂടാതെ ഈ രാഗത്തില്‍ വരുന്ന സ്വരങ്ങള്‍ ശുദ്ധഋഷഭം, അന്തരഗാന്ധാരം, പ്രതിമധ്യമം, ചതുശ്രുതി ധൈവതം, കാകലി നിഷാദം എന്നിവയാണ്. ഇത് അപൂര്‍വരാഗമാണ്. ദക്ഷിണേന്ത്യന്‍ സംഗീതത്തിലെ ത്രിമൂര്‍ത്തികളില്‍ മുത്തുസ്വാമി ദീക്ഷിതര്‍ ഗമനശ്രമയില്‍ ഒരു കൃതി രചിച്ചിട്ടുണ്ട് (മീനാക്ഷി മേ മുദം...). മറ്റു കൃതികള്‍ ഈ രാഗത്തില്‍ കുറവാണ്.
(പ്രൊഫ. എ.കെ. മോഹനചന്ദ്രന്‍)