This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.

Reading Problems? see Enabling Malayalam

ഗരുഡധ്വനി

സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്

13:34, 11 ഓഗസ്റ്റ്‌ 2015-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Technoworld (സംവാദം | സംഭാവനകള്‍)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)

ഗരുഡധ്വനി

ഇരുപത്തൊമ്പതാമത്തെ മേളകര്‍ത്താരാഗമായ ധീരശങ്കരാഭരണത്തിന്റെ ജന്യരാഗം. ത്യാഗരാജകൃതികളിലൂടെയാണ് ഈ രാഗം പ്രസിദ്ധിയാര്‍ജിച്ചത്. ഇതൊരു ഉപാംഗരാഗമാണ്. ഒരു ഗമകവരികരക്തിരാഗം. രി, ഗ, ധ എന്നീ സ്വരങ്ങള്‍ രാഗച്ഛായാസ്വരങ്ങള്‍. സര്‍വകാലികരാഗമാണിത്. സമ്പൂര്‍ണ ഔഡവരാഗം. സ.പ. എന്നീ സ്വരങ്ങളെക്കൂടാതെ ഈ രാഗത്തില്‍ വരുന്ന സ്വരങ്ങള്‍, ചതുശ്രുതിഋഷഭം, അന്തരഗാന്ധാരം, ശുദ്ധമാധ്യമം, ചതുശ്രുതി ധൈവതം, കാകലിനിഷാദം എന്നിവയാണ്.

ആരോഹണം-സരിഗമപധനിസ

അവരോഹണം-സധപഗരിസ

ഇതിലെ അവരോഹണത്തെ ആരോഹണമായും, ആരോഹണത്തെ അവരോഹണമായും മാറ്റി സ്വരക്രമം തിരിച്ചിട്ടാല്‍ ബിലഹരിരാഗമാകും. അതായത്

സ രി ഗ പ ധ സ

സ നി ധ പ മ ഗ രി സ

പധനിസധാപ ഗരിഗമപധനിസ രീസധാപ

ഗമധപ ഗരി സാ സധപ ധനിസാ രിഗമ പധനിസ

രിഗമപ ഗരിസാ ധപ ഗമപധ നിസാധപ ഗമപഗ

രിസ ധപ ധനിസാ...

ത്യാഗരാജസ്വാമികള്‍ രചിച്ച, ആനന്ദ സാഗരിമിദനി എന്ന കൃതിയും, തത്വമെറുഗതരമാ എന്ന കൃതിയും നീതോജെച്ചഗാ എന്ന പല്ലവി ശേഷയ്യരുടെ കൃതിയും പ്രസിദ്ധമാണ്.

(പ്രൊഫ. എം.കെ. മോഹനചന്ദ്രന്‍)

താളിന്റെ അനുബന്ധങ്ങള്‍
സ്വകാര്യതാളുകള്‍