This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.

Reading Problems? see Enabling Malayalam

ഖാസി മുഹമ്മദ്

സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്

16:52, 10 ഓഗസ്റ്റ്‌ 2015-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Technoworld (സംവാദം | സംഭാവനകള്‍)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)

ഖാസി മുഹമ്മദ്

Khazi Muhammed (? - 1647)

അറബി-മലയാള സാഹിത്യശാഖയിലെ ഒരു കവി. ജനനത്തീയതിയെക്കുറിച്ച് കൃത്യമായ രേഖകളില്ല. ജനനം 17-ാം ശതകത്തില്‍ ആണെന്നു കരുതപ്പെടുന്നു. കോഴിക്കോട് ഖാസിയായി പ്രവര്‍ത്തിച്ചിരുന്നതിന് സൂചനകളുണ്ട്. മതപരമായ വിഷയങ്ങളില്‍ ചെറുപ്പത്തില്‍ത്തന്നെ അവഗാഹം സിദ്ധിച്ച ഖാസി മുഹമ്മദ് ഗണിതശാസ്ത്രത്തിലും ജ്യോതിശ്ശാസ്ത്രത്തിലും പ്രാവീണ്യം നേടി. മുസ്ലിം സമുദായത്തിലെ ആചാരാനുഷ്ഠാനങ്ങള്‍ ആഴത്തില്‍ പഠിക്കുകയും അവ പ്രയോഗത്തില്‍ കൊണ്ടുവരികയും ചെയ്തു. ആചാരവൈവിധ്യത്തെച്ചൊല്ലി പരസ്പരം കലഹിച്ചുകൊണ്ടിരുന്ന സ്വന്തം സമുദായത്തിലെ അംഗങ്ങളെ, പരസ്പര സ്നേഹത്തെക്കുറിച്ച് ബോധവാന്മാരാക്കാനും സമുദായത്തില്‍ ഐക്യം വളര്‍ത്താനും ഖാസി ശ്രമിച്ചു.

മതപരമായ ഭക്തിഗാനങ്ങളാണ് ഖാസി മുഹമ്മദിന്റെ കൃതികളില്‍ കൂടുതല്‍. അറബി-മലയാള കാവ്യങ്ങളില്‍ ഏറ്റവും പഴക്കമുള്ള കൃതിയാണ് ഇദ്ദേഹത്തിന്റെ മുഹ്യ്ദ്ദീന്‍മാല. ഹിജ്റ 5-ാം ശതകത്തില്‍ ജീവിച്ചിരുന്ന ശൈഖ് മുഹ്യിദ്ദീന്‍ എന്ന സിദ്ധന്റെ അപദാനമാണ് ഇതിലെ ഇതിവൃത്തം. ഇതില്‍ 155 ഈരടികളുണ്ട്. ഇസ്ലാമിന്റെ വിവാഹജീവിതരീതികള്‍ പ്രതിപാദിക്കുന്നു മഖാസിദുന്നിക്കാഹ് എന്ന ഗ്രന്ഥത്തില്‍. ഹത്ഹുല്‍ മുബീന്‍ ചരിത്രപരമായ ആഖ്യാനം എന്ന നിലയില്‍ പ്രാധാന്യമര്‍ഹിക്കുന്നു. പോര്‍ച്ചുഗീസുകാരും സാമൂതിരിയുടെ സൈന്യവും തമ്മില്‍ ചാലിയത്തുവച്ചുനടന്ന യുദ്ധത്തിന്റെ ചരിത്രമാണ് ഇതില്‍ വിവരിക്കുന്നത്.

1647-ല്‍ അന്തരിച്ചു.

(എ.ബി. രഘുനാഥന്‍ നായര്‍)

താളിന്റെ അനുബന്ധങ്ങള്‍
സ്വകാര്യതാളുകള്‍