This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.

Reading Problems? see Enabling Malayalam

ഖാലിദ്, വി.

സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്

16:45, 10 ഓഗസ്റ്റ്‌ 2015-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Technoworld (സംവാദം | സംഭാവനകള്‍)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)

ഖാലിദ്, വി.

Khalid, V. (1922 - )

മുന്‍ സുപ്രീംകോടതി ജഡ്ജി. 1922 ജൂല. 1-ന് കണ്ണൂരില്‍ ജനിച്ചു. മദ്രാസ് പ്രസിഡന്‍സി കോളജില്‍ നിന്നു ബിരുദം, മദ്രാസ് ലോ കോളജില്‍നിന്ന് നിയമ ബിരുദം എന്നിവ കരസ്ഥമാക്കി. തുടര്‍ന്ന് കണ്ണൂര്‍ കോടതികളില്‍ അഭിഭാഷകന്‍ (1945-64), കണ്ണൂര്‍ നഗരസഭാംഗം (1948-52), കേരള കോടതിയില്‍ അഭിഭാഷകന്‍ (1964-72), ഹൈക്കോടതി ജഡ്ജി (1972), ജമ്മു-കാശ്മീര്‍ ഹൈക്കോടതി ചീഫ് ജസ്റ്റീസ് (1983 ആഗസ്റ്റ്), സുപ്രീംകോടതി ജഡ്ജി (1984 മേയ്-87 ജൂണ്‍) എന്നീ നിലകളില്‍ സേവനമനുഷ്ഠിച്ചു. നിലവില്‍ ചെന്നൈയില്‍ വിശ്രമജീവിതം നയിക്കുന്നു.

താളിന്റെ അനുബന്ധങ്ങള്‍
സ്വകാര്യതാളുകള്‍