This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.

Reading Problems? see Enabling Malayalam

ഖാലിദ് (1930 - 94)

സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്

16:44, 10 ഓഗസ്റ്റ്‌ 2015-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Technoworld (സംവാദം | സംഭാവനകള്‍)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)

ഖാലിദ് (1930 - 94)

ഖാലിദ്
മലയാള ചെറുകഥാകൃത്തും നോവലിസ്റ്റും. മലബാറില്‍ പറവണ്ണസ്വദേശി കൊത്തുവാള്‍ പരീക്കുട്ടിയുടെയും തൃക്കുന്നപ്പുഴയില്‍ പാനൂര്‍ദേശക്കാരി ആസ്യയുടെയും മകനായി 1930 ഒ. 10-ന് ഫോര്‍ട്ട് കൊച്ചിയില്‍ ജനിച്ചു. എസ്.എസ്.എല്‍.സി. വരെ വിദ്യാഭ്യാസം. ഇംഗ്ലീഷ്, ഹിന്ദി, ഉര്‍ദു എന്നീ ഭാഷകളില്‍ പാണ്ഡിത്യം നേടി. ഡല്‍ഹിയിലെ ജാമിയാമില്ലിയാ സര്‍വകലാശാലയില്‍നിന്ന് ഉര്‍ദുവില്‍ സര്‍ട്ടിഫിക്കറ്റ് സമ്പാദിച്ചു. ചെറുപ്പം മുതല്‍ക്കേ ദേശാന്തരയാത്ര ചെയ്ത ഖാലിദ് ജീവിതത്തിന്റെ മുക്കാല്‍ പങ്കും മറുനാടുകളിലാണ് ചെലവഴിച്ചത്. മധ്യപ്രദേശിലെ റെയ്പൂരില്‍ ഒരു സ്വകാര്യ സ്ഥാപനത്തില്‍ സേവനമനുഷ്ഠിക്കുകയും അവിടെ സ്ഥിരതാമസമാക്കുകയും ചെയ്തു.

17 നോവലുകളും 150-ല്‍പ്പരം ചെറുകഥകളും ഇദ്ദേഹം രചിച്ചിട്ടുണ്ട്. അല്ലാഹുവിന്റെ അടിമകള്‍ (1959), ഇച്ഛ, ഉദയസൂര്യനെതിരെ (1973), ഒരേ ദേശക്കാരായ ഞങ്ങള്‍, പിതാവേ നിന്റെ കൂടെ, ഗിര്‍ധാരിയുടെ ലോകം, പ്രളയം, സിംഹം, സ്വരമന്ദിരം, ഒരു സംഘം നായാട്ടുകാര്‍, തുറമുഖം എന്നിവയാണ് ഖാലിദിന്റെ പ്രമുഖ നോവലുകള്‍. പഞ്ചാബിലെ സിക്കുകാരെക്കുറിച്ചുള്ള സിംഹം (1984) എന്ന നോവല്‍ ശ്രദ്ധേയമാണ്. ഇതിലെ നായകകഥാപാത്രമായ ഖേംസിങ് ഖാലിദിന്റെ പാത്രസൃഷ്ടി വൈഭവത്തിന്റെ നിദര്‍ശനമാണ്. ഒരേ ദേശക്കാരായ ഞങ്ങള്‍ എന്ന കൃതിക്ക് 1988-ല്‍ കേരള സാഹിത്യ അക്കാദമി അവാര്‍ഡ് ലഭിക്കുകയുണ്ടായി. ഹിന്ദി, ഉര്‍ദു ഭാഷകളില്‍നിന്ന് ഏതാനും കഥകള്‍ ഇദ്ദേഹം മലയാളത്തിലേക്കു വിവര്‍ത്തനം ചെയ്തിട്ടുണ്ട്.

1994 ഒക്. 1-ന് അന്തരിച്ചു.

(എ.ബി. രഘുനാഥന്‍ നായര്‍)

"http://web-edition.sarvavijnanakosam.gov.in/index.php?title=%E0%B4%96%E0%B4%BE%E0%B4%B2%E0%B4%BF%E0%B4%A6%E0%B5%8D_(1930_-_94)" എന്ന താളില്‍നിന്നു ശേഖരിച്ചത്
താളിന്റെ അനുബന്ധങ്ങള്‍
സ്വകാര്യതാളുകള്‍