This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.

Reading Problems? see Enabling Malayalam

ഗാന്ധാരസ്വരം

സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്

05:52, 9 ഓഗസ്റ്റ്‌ 2015-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Technoworld (സംവാദം | സംഭാവനകള്‍)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)

ഗാന്ധാരസ്വരം

സപ്തസ്വരങ്ങളില്‍ സ മുതല്‍ മൂന്നാമതായും രി, മ എന്നീ സ്വരങ്ങളുടെ മധ്യത്തിലായും പാടുന്ന 'ഗ' എന്ന സ്വരം. സപ്തസ്വരങ്ങളെല്ലാംതന്നെ പക്ഷികളുടെയും മൃഗങ്ങളുടെയും ശബ്ദത്തിനു തുല്യമായിട്ടാണ് സങ്കല്പിച്ചിരിക്കുന്നത്. അങ്ങനെ ഗാന്ധാരസ്വരം ആടിന്റെ ശബ്ദമായിട്ടാണ് അറിയപ്പെടുന്നത്. സാമഗാനത്തിലാണ് ആദ്യമായി ഗാന്ധാരസ്വരം പാടിത്തുടങ്ങിയത്. അതിനു മുമ്പ് നിസരി എന്നു മൂന്നു സ്വരങ്ങളില്‍ മാത്രമാണ് വേദോച്ചാരണം നടത്തിയിരുന്നത്. ഗാന്ധാരസ്വരത്തിന് പ്രധാനമായി രണ്ടു പിരിവുകളുണ്ട്; (i) സാധാരണ ഗാന്ധാരം, ഇതിന്റെ ശ്രുതിസ്ഥാനം കുറഞ്ഞിരിക്കും; (ii) അന്തര്‍ഗാന്ധാരം, സാധാരണഗാന്ധാരത്തെക്കാള്‍ ശ്രുതിസ്ഥാനം ഉയര്‍ന്നിരിക്കും. ഇവയ്ക്ക് ഹിന്ദുസ്ഥാനി സംഗീതത്തില്‍ യഥാക്രമം കോമളഗാന്ധാരമെന്നും തീവ്രഗാന്ധാരമെന്നും പറയുന്നു. കൂടാതെ കര്‍ണാടകസംഗീതത്തില്‍ ചതുര്‍ശ്രുതിരിഷഭത്തിന്റെ സ്ഥാനത്ത് 'ഗ' എന്ന് ഉച്ചരിച്ചു മറ്റൊരു ഗാന്ധാരം കൂടി പാടാറുണ്ട്. ഇതിനെ ശുദ്ധഗാന്ധാരമെന്നു പറയുന്നു. ഗാന്ധാരത്തെ ആരംഭസ്വരമാക്കി പാടുന്ന ഒരു സമ്പ്രദായം മുമ്പു നിലവിലിരുന്നു. അങ്ങനെ പാടുന്നതിനെ ഗാന്ധാരഗ്രാമമെന്നു പറയുന്നു.

(കലഞ്ഞൂര്‍ റ്റി.ആര്‍. ചന്ദ്രശേഖരന്‍)

താളിന്റെ അനുബന്ധങ്ങള്‍
സ്വകാര്യതാളുകള്‍