This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.
Reading Problems? see Enabling Malayalam
ക്ലോറാല്‍
സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്
ക്ലോറാല്‍
ഒരു രാസപദാര്‍ഥം. ട്രൈക്ലോറോ അസറ്റാല്‍ഡിഹൈഡ്. ഫോര്‍മുല: CCl3CHO. നിറമില്ലാത്തതും സ്നേഹസ്വഭാവമുള്ളതുമായ ഒരു ദ്രാവകം. രൂക്ഷഗന്ധമുണ്ട്. ആപേക്ഷിക സാന്ദ്രത 1.505 (25/4°C); ഉരുകല്‍നില 57.5°C, തിളനില 97.7°C. വെള്ളം, ആല്‍ക്കഹോള്‍, ഈഥര്‍, ക്ലോറോഫോം എന്നിവയില്‍ ലയിക്കും. വെള്ളവുമായിച്ചേര്ന്ന് ക്ലോറാല്‍ ഹൈഡ്രേറ്റ് തരുന്നു. ഈഥൈല്‍ ആല്‍ക്കഹോളിനെ ക്ലോറിനീകരിച്ച് സള്‍ഫ്യൂരിക് അംമ്ലവും ചേര്‍ത്തശേഷം സ്വേദനം ചെയ്ത് ക്ലോറാല്‍ ലഭ്യമാക്കാം. അസറ്റാല്‍ഡിഹൈഡിനെ ക്ലോറിനീകരിച്ചാലും ക്ലോറാല്‍ ലഭിക്കും;
ക്ലോറാലിന് അത്യന്തം വിഷസ്വഭാവമുണ്ട്. ഇത് ഉള്ളില്‍ കഴിച്ചാലും ശ്വസിച്ചാലും മാരകമായേക്കാം. ഡി.ഡി.റ്റി. ഉണ്ടാക്കാനും കാര്‍ബണിക സംസ്ലേഷണത്തിനും ഉപയോഗിക്കുന്നു.