This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.

Reading Problems? see Enabling Malayalam

ഖാന്‍, സയ്യിദ് അഹമ്മദ്

സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്

16:09, 4 ഓഗസ്റ്റ്‌ 2015-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Technoworld (സംവാദം | സംഭാവനകള്‍)

ഖാന്‍, സയ്യിദ് അഹമ്മദ്

Khan, Syed Ahmad (1817 - 1898)

ഇന്ത്യന്‍ വിദ്യാഭ്യാസ വിചക്ഷണനും ഇസ്ലാമിക് നവോത്ഥാന നേതാവും അലിഗഡ് പ്രസ്ഥാനത്തിന്റെ സ്ഥാപകനും. മിര്‍ മുഹമദ് മുത്താഖിയുടെ മകനായി 1817 ഒ. 17-ന് ഡല്‍ഹിയില്‍ ജനിച്ചു. ഇറാനില്‍നിന്നും കുടിയേറിപ്പാര്‍ത്തവരാണ് ഇദ്ദേഹത്തിന്റെ മുന്‍തലമുറക്കാര്‍ എന്നു കരുതപ്പെടുന്നു. ഇന്ത്യയിലെ മുഗള്‍ ഭരണാധികാരികളുമായുള്ള ബന്ധമാണ് ഇവരെ ഇന്ത്യയിലെത്തിച്ചത്. സയ്യിദ് അഹമ്മദ് ഖാന്റെ പിതാവ് അക്ബര്‍ ഷാ മൂന്നാമന്റെ കൊട്ടാര ഉപദേഷ്ടാവായിരുന്നു.

ബ്രിട്ടീഷ് ഈസ്റ്റ് ഇന്ത്യാ കമ്പനിയുടെ ഉദ്യോഗസ്ഥനായിരുന്ന സയ്യിദ് അഹമ്മദ് ഖാന്‍, 1857-ലെ വിപ്ളവത്തില്‍ ബ്രിട്ടീഷ് ഭരണകൂടത്തിന്റെ വിശ്വസ്ത സേവകനായിരുന്നു. എന്നാല്‍ പില്ക്കാലത്ത് തന്റെ ഒരു ഗ്രന്ഥത്തില്‍ (അഗ്ബാബ്-ഇ-ഓഗവത്-ഇ-ഹിന്ദ്) ബ്രിട്ടന്റെ തെറ്റായ നടപടികളാണ് വിപ്ലവത്തിലേക്ക് ജവാന്മാരെ തള്ളിയിട്ടതെന്ന് കുറ്റപ്പെടുത്തിയിട്ടുണ്ട്. കടുത്ത ആചാരനിബന്ധനകള്‍ ഇസ്ലാമിന്റെ ഭാവിയെ ഇരുളിലാക്കുമെന്ന് ഇദ്ദേഹം ആശങ്ക പ്രകടിപ്പിച്ചിരുന്നു. അതുകൊണ്ടുതന്നെ മാറുന്ന കാലവുമായി ഒത്തുപോകാന്‍ പാശ്ചാത്യവിദ്യാഭ്യാസം അനിവാര്യമാണെന്ന് ഇദ്ദേഹം വിശ്വസിക്കുകയും വരുംതലമുറയ്ക്ക് അവ ലഭിക്കുന്നതിനായി ആധുനിക വിദ്യാഭ്യാസസ്ഥാപനങ്ങളും ജേര്‍ണലുകളും സംഘടനകളും ഇദ്ദേഹം രൂപീകരിക്കുകയുണ്ടായി. ഈ ലക്ഷ്യത്തിലേക്കായാണ് ഇദ്ദേഹം 1875-ല്‍ മുഹമ്മദീന്‍ ആംഗ്ലോ-ഓറിയന്റല്‍ കോളജ് സ്ഥാപിച്ചത്.

മുസ്ലിം സമൂഹത്തില്‍ അക്കാലത്ത് വലിയ സ്വാധീനമുണ്ടായിരുന്ന ഇദ്ദേഹം ഇന്ത്യന്‍ സ്വാതന്ത്ര്യസമരത്തെയും ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസ്സിനെയും സംശയത്തോടെയാണ് വീക്ഷിച്ചത്. ബ്രിട്ടീഷ് സര്‍ക്കാരിനോട് കൂറുപുലര്‍ത്തുവാന്‍ ഇദ്ദേഹം സ്വസമുദായത്തോട് ആഹ്വാനം ചെയ്തു.

ഉര്‍ദുവാണ് ഇന്ത്യയുടെ യഥാര്‍ഥ ഭാഷയെന്നു വിശ്വസിച്ച സയ്യിദ് അഹമ്മദ് ഖാന്‍ അക്കാലത്തെ ഹിന്ദി-ഉര്‍ദു പ്രശ്നത്തില്‍ ഉര്‍ദുവിനുവേണ്ടി ശക്തിയുക്തം നിലകൊണ്ടു. ഹിന്ദു-മുസ്ലിം സമൂഹത്തിന് ഇന്ത്യ എന്ന ഒറ്റ രാജ്യത്ത് സാംസ്കാരികമായും വംശീയമായും-രാഷ്ട്രീയമായും ഒന്നിച്ചുപോകാന്‍ ആവില്ലായെന്ന് ഉറച്ചുവിശ്വസിക്കുകയും ദ്വിരാഷ്ട്ര സിദ്ധാന്തത്തില്‍ മുറുകെപിടിക്കുകയും അതിന്റെ സാക്ഷാത്കാരത്തിനായി നിലയുറപ്പിക്കുകയും ചെയ്ത ഇദ്ദേഹം ഇക്കാരണം കൊണ്ടുതന്നെ പാകിസ്താന്‍ ജനതയ്ക്കിടയില്‍ മുഹമ്മദ് അലി ജിന്നയ്ക്കൊപ്പം ആദരണീയ സ്ഥാനം നേടിയിട്ടുണ്ട്. സയ്യിദ് മുഹമ്മദ് ഖാന്റെ തത്ത്വശാസ്ത്രമാണ് പില്ക്കാലത്ത് 1906-ല്‍ ആള്‍ ഇന്ത്യാ മുസ്ലിം ലീഗിന്റെ രൂപീകരണത്തില്‍ നിര്‍ണായക പങ്കുവഹിച്ചത്.

ഇദ്ദേഹം 1875-ല്‍ സ്ഥാപിച്ച മുഹമ്മദന്‍ ആംഗ്ലോ ഓറിയന്റല്‍ കോളജാണ് പില്ക്കാലത്ത് അലിഗഡ് മുസ്ലിം യൂണിവേഴ്സിറ്റിയായി മാറിയത്.

1898-ല്‍ ഖാന്‍ അന്തരിച്ചു.

താളിന്റെ അനുബന്ധങ്ങള്‍
സ്വകാര്യതാളുകള്‍