This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.

Reading Problems? see Enabling Malayalam

ഗസ്റ്റാള്‍ട്ട് സൈക്കോളജി

സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്

08:12, 4 ഓഗസ്റ്റ്‌ 2015-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Technoworld (സംവാദം | സംഭാവനകള്‍)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)

ഗസ്റ്റാള്‍ട്ട് സൈക്കോളജി

Gastalt Psychology

1900-ത്തിന്റെ പ്രാരംഭഘട്ടത്തില്‍, വെര്‍തൈമര്‍, കോഫ്കാ, കോഹ്ലര്‍ എന്നീ ജര്‍മന്‍ ശാസ്ത്രജ്ഞര്‍ രൂപംകൊടുത്ത ഒരു മനഃശാസ്ത്ര ചിന്താപദ്ധതി. ഗസ്റ്റാള്‍ട്ട് എന്ന ജര്‍മന്‍ വാക്കിന്റെ അര്‍ഥം 'സമഗ്രം' എന്നാണ്. മനുഷ്യന്റെ പെരുമാറ്റം (behaviour) യാന്ത്രികമല്ലെന്നും തലച്ചോറും ബുദ്ധിയും മനസ്സും പരിശീലനവുമെല്ലാം ചേര്‍ന്നുള്ള സമഗ്രതയാണെന്നും അവര്‍ വാദിച്ചു. മനുഷ്യന്റെ സംവേദനം, ഉള്‍ക്കാഴ്ചയോടുകൂടിയ പഠനം അഥവാ കാര്യങ്ങളെ ബുദ്ധിപരമായി മനസ്സിലാക്കുന്ന രീതി തുടങ്ങിയവയെക്കുറിച്ചാണ് ഗസ്റ്റാള്‍ട്ട് സൈക്കോളജിസ്റ്റുകള്‍ പഠനം നടത്തിയത്. 'ഒറ്റയൊറ്റയായി നില്‍ക്കുന്ന ഘടകങ്ങളുടെ ആകെത്തുകയെടുത്താലും സമഗ്രതയാവില്ല' എന്നാണ് ഗസ്റ്റാള്‍ട്ട് സൈക്കോളജിസ്റ്റുകള്‍ അഭിപ്രായപ്പെട്ടത്. ഗസ്റ്റാള്‍ട്ട് തെറാപ്പി എന്ന മനഃശാസ്ത്രചികിത്സാപദ്ധതി ഈ ചിന്താഗതിയില്‍നിന്ന് ഉടലെടുത്തതാണ്. നോ: മനഃശാസ്ത്രം, കോഫ്കാ വെര്‍തൈമര്‍

(ഡോ. എസ്. രാഖി)

താളിന്റെ അനുബന്ധങ്ങള്‍
സ്വകാര്യതാളുകള്‍