This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.
Reading Problems? see Enabling Malayalam
ക്ലേഫ്
സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്
ക്ലേഫ്
Cleve
പതിനെട്ടാം ശതകം വരെ ആന്ത്വേര്‍പ്പില്‍ നിലനിന്നിരുന്ന ഫ്ളെമിഷ് ചിത്രകാരന്മാരുടെ കുടുംബപ്പേര്. ഈ കുടുംബത്തിലെ പ്രശസ്തരായ ചിത്രകാരന്മാരാണ് ജൂസ്വാന്‍ ഡെര്‍ ബെകെ വാന്‍ ക്ലേഫും പുത്രനായ കോര്‍ണേലിയസ് വാന്‍ ക്ലേഫും.
1. ക്ലേഫ്, ജൂസ്വാന്‍ ഡെര്‍ ബെകെ വാന്‍ [Joosvander Beke van cleve (1485-1540)]പ. 1485-ല്‍ ജനിച്ചു. ഫ്രാന്‍സ്വാകോര്‍ട്ടിലെ ഛായാചിത്രകാരനായിരുന്നു ജൂസ്. ആദ്യകാല രചനകളില്‍ ഇദ്ദേഹം ജറാള്‍ഡ് ഡേവിഡിന്റെ ശൈലി അനുകരിക്കുന്നുണ്ട്. പിന്നീട് കല്‍കാറിലെ ജാന്‍ജോവസ്റ്റുമായുള്ള സഹവര്‍ത്തിത്വം കൊണ്ട് പുതിയൊരു ശൈലിക്ക് രൂപം കൊടുത്തു. ഇംഗ്ളണ്ട്, ഫ്രാന്‍സ്, ഇറ്റലി, സ്പെയിന്‍ തുടങ്ങിയ രാജ്യങ്ങള്‍ സന്ദര്‍ശിച്ചു മടങ്ങി ആന്ത്വേര്‍പ്പിലെത്തി വാസമുറപ്പിച്ച ജൂസിന്റെ അവസാനകാല ചിത്രങ്ങളില്‍ ഡാവിഞ്ചിയുടെ സ്വാധീനം പ്രകടമാകുന്നുണ്ട്. മതപരമായ വിഷയങ്ങള്‍ ഭാവവൈകാരികതയോടെ ചിത്രീകരിക്കാന്‍ ജൂസിനു കഴിഞ്ഞിരുന്നു. ഹോളിഫാമിലി, ഡത്ത് ഒഫ് ദ് വെര്‍ജിന്‍ ആന്‍ഡ് ചൈല്‍ഡ്, പോര്‍ട്രെയിറ്റ് ഒഫ് എ മാന്‍, എപ്പിഫാനി അള്‍ത്താര്‍, പോര്‍ട്രെയിറ്റ് ഒഫ് ഹെന്റി VIII എന്നിവയാണ് ഇദ്ദേഹത്തിന്റെ പ്രശസ്ത രചനകള്‍. 1540-ല്‍ അന്തരിച്ചു.
2. ക്ലേഫ്, കോര്‍ണേലിയസ് വാന്‍ (Cornelius van cleve (1520-67). കോര്‍ണേലിയസിന്റെ യഥാതഥ സ്വഭാവമുള്ള ചിത്രങ്ങള്‍ ഇദ്ദേഹത്തിന്റെ മാനസികാപഗ്രഥനശേഷി വെളിപ്പെടുത്താന്‍ പര്യാപ്തമാണ്. റാഫേല്‍, ദല്‍സാര്‍ട്ടോ തുടങ്ങിയവരാണ് ഇദ്ദേഹത്തിന്റെ ചിത്രരചനയെ സ്വാധീനിച്ചത്. ആഡൊറേഷന്‍ ഒഫ് ദ് മാഗി ആണ് കോര്‍ണേലിയസിന്റെ പ്രകൃഷ്ട രചന. അന്തോണിസ്മോറുമായുള്ള കലാമത്സരത്തില്‍ ലണ്ടനില്‍, 1555-ല്‍ ഇദ്ദേഹം മാനസികരോഗിയായിത്തീര്‍ന്നുവെന്നു കരുതപ്പെടുന്നു. 1567-ല്‍ അന്തരിച്ചു.