This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.
Reading Problems? see Enabling Malayalam
അതാളത
സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്
അതാളത
അൃൃവ്യവോശമ
മിനിട്ടില്‍ 70 എന്ന സാധാരണതോതില്‍ നിന്നും ഭിന്നമായി ഹൃദയസ്പന്ദങ്ങളുണ്ടാകുന്ന അവസ്ഥ. ഹൃദയസ്പന്ദങ്ങളുടെ പ്രഭവസ്ഥാനമായ സിനു-ഓറിക്കുലാര്‍ നോഡില്‍ (ടശിൌമൌൃശരൌഹമൃ ിീറല) നിന്നും 70-ഉം ഓറിക്കിളും (മൌൃശരഹല) വെന്‍ട്രിക്കിളും (്ലിൃശരഹല) സംയോജിക്കുന്നിടത്തു നിന്ന് 60-ഉം വെന്‍ട്രിക്കിളില്‍നിന്ന് 40-ഉം വീതമാണ് ഇടിപ്പ് ഉണ്ടാകുന്നതെങ്കിലും സിനു-ഓറിക്കുലാര്‍ നോഡ് മറ്റു രണ്ടിനങ്ങളെയും അതിക്രമിക്കുന്നതിനാലാണ് മിനിട്ടില്‍ 70 സ്പന്ദങ്ങള്‍ ഉണ്ടാകുന്നത്. ചേതനാ - അനുചേതനാ (്യാുമവേലശേരജമൃമ ്യാുമവേലശേര) നാഡീവ്യൂഹങ്ങള്‍ ഹൃദയമിടിപ്പിനെ സന്തുലിതാവസ്ഥയില്‍ നിലനിര്‍ത്താന്‍ സഹായിക്കുന്നു. ഈ പദ്ധതിയിലെ ക്രമക്കേടു മൂലമാണ് അതാളത ഉണ്ടാകുന്നത്.
കഠിനാധ്വാനം, വികാരാധീനത, ചായ, കാപ്പി മുതലായവയുടെ അമിതമായ ഉപയോഗം, ദഹനക്കേട്, ഹൃദയവീക്കം തുടങ്ങിയ ഹൃദ്രോഗങ്ങള്‍, അനീമിയ, തൈറോടോക്സിക്കോസിസ് തുടങ്ങിയ രോഗങ്ങള്‍ എന്നിവ അതാളതയുടെ മുഖ്യകാരണങ്ങളാണ്.
ഹൃദയസ്പന്ദങ്ങളുടെ നിരക്കും അവ ആരംഭിക്കുന്ന സ്ഥാനവും അനുസരിച്ച് അതാളതകള്‍ വിവിധതരത്തിലുണ്ട്. സൈനസ്ബ്രാഡികാര്‍ഡിയ (യൃമറ്യ രമൃറശമ) എന്ന ഇനത്തില്‍ 70-നും 45-നും ഇടയില്‍ ഹൃദയമിടിപ്പുണ്ടാകുന്നു. ഇത് പ്രമേഹം, ടൈഫോയ്ഡ് തുടങ്ങിയ രോഗങ്ങള്‍ മൂര്‍ധന്യാവസ്ഥ വിട്ടു ഭേദമാകുമ്പോഴും ഹൈപോതൈറോയിഡിസം എന്ന രോഗം ബാധിക്കുമ്പോഴും സാധാരണയാണ്. കൂടാതെ ആരോഗ്യമുള്ള ചില കായികാഭ്യാസികളിലും ഇതുണ്ടാകുന്നു. സൈനസ് ടാക്കികാര്‍ഡിയ(മേരവ്യ രമൃറശമ)യില്‍ 70-നും 150-നുംഇടയ്ക്കു സ്പന്ദനം അനുഭവപ്പെടും. ഓറിക്കിളിലോ വെന്‍ട്രിക്കിളിലോ ഓറിക്കുലോ-വെന്‍ട്രിക്കുലാര്‍ നോഡിലോ ആദ്യമായി അകാലമിടിപ്പുകള്‍ ഉണ്ടാകുന്നതാണ് എക്സ്ട്രാ ഡിസ്റ്റോലികള്‍. മറ്റൊരിനമായ ഓറിക്കുലാര്‍ ടാക്കികാര്‍ഡിയ, ഓറിക്കിളിലെവിടെയെങ്കിലും തുടങ്ങി 150-നും 250-നുമിടയ്ക്ക് ഇടിപ്പുകളുണ്ടാക്കുന്ന അവസ്ഥയാണ്. ഓറിക്കുലാര്‍ ഫിബ്രില്ലേഷന്‍ എന്നയിനത്തില്‍ 400-നും 600-നുമിടയ്ക്ക് ഓറിക്കിളില്‍കൂടി കടന്നുപോകുന്ന സ്പന്ദങ്ങള്‍ ഉണ്ടാകുന്നു. വെന്‍ട്രിക്കിളില്‍നിന്നും 150-നും 300-നും ഇടയ്ക്ക് സ്പന്ദങ്ങളുണ്ടാകുന്ന അവസ്ഥയാണ് വെന്‍ട്രിക്കുലാര്‍ ടാക്കികാര്‍ഡിയ. ഓറിക്കിളില്‍ തുടങ്ങുന്ന ഇടിപ്പുകള്‍ വെന്‍ട്രിക്കിളിലേക്കു പകരാതിരിക്കുന്ന അവസ്ഥയ്ക്ക് ഓറിക്കുലോ-വെന്‍ട്രിക്കുലാര്‍ ബ്ളോക്ക് എന്നു പറയുന്നു.
ഓറിക്കുലാര്‍ ടാക്കികാര്‍ഡിയ സ്ത്രീ പുരുഷഭേദമെന്യേ, ഏതു പ്രായത്തിലും പ്രത്യേകിച്ച് ഹൃദ്രോഗമുള്ളവര്‍ക്ക് ഉണ്ടാകാം. ഹൃദയമിടിപ്പിന്റെ ശക്തി കാരണം കിടക്കകൂടി ചലിക്കുന്നതായി രോഗിക്കു തോന്നാം.
(ഡോ. നളിനി വാസു)