This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.

Reading Problems? see Enabling Malayalam

കേളിഗോപാല്‍നൃത്തം

സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്

14:28, 5 ജൂലൈ 2015-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Technoworld (സംവാദം | സംഭാവനകള്‍)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)

കേളിഗോപാല്‍നൃത്തം

അസമില്‍ പ്രചാരത്തിലുള്ള ഒരു നൃത്തം. ശ്രീകൃഷ്ണനെക്കുറിച്ചുള്ള പുരാണകഥകളെ അവലംബമാക്കി അവതരിപ്പിക്കപ്പെടുന്ന നൃത്തരൂപമാണിത്. വളരെ സങ്കീര്‍ണവും അനേകം സംഭവകഥകളെ ആസ്പദമാക്കിയുള്ളതും ആയ ഈ നൃത്തത്തിന്റെ ആരംഭം കൗമാരപ്രായമെത്തിയ കൃഷ്ണന്‍ ചങ്ങാതിമാരായ ഗോപന്മാരോടൊത്ത് രംഗത്തിലെത്തി നൃത്തം തുടങ്ങുന്നതോടെയാണ്. ആ സന്ദര്‍ഭത്തില്‍ ബകാസുരന്‍ ആ നൃത്തസംഘത്തെ ആക്രമിക്കുകയും ശ്രീകൃഷ്ണന്‍ ആ അസുരനെ ദ്വന്ദ്വയുദ്ധത്തില്‍ വധിക്കുകയും ചെയ്യുന്നു. വിജയഭേരി മുഴക്കി ശ്രീകൃഷ്ണന്‍ തന്റെ അനുയായികളുമൊത്ത് വീണ്ടും നൃത്തം ചെയ്യുമ്പോള്‍ ശംഖാസുരന്‍ എന്ന മറ്റൊരുവന്‍ നൃത്തവലയം ഭേദിച്ചു ഗോപീഗോപന്മാരെ ഭയപ്പെടുത്തുന്നു. ആ അസുരനെയും ശ്രീകൃഷ്ണന്‍ നിഗ്രഹിക്കുന്നു. വിഷ്ണുവിന്റെ പത്ത് അവതാരങ്ങളെയും പ്രകീര്‍ത്തിച്ചുകൊണ്ട് ചെയ്യുന്ന നൃത്തത്തോടുകൂടി കേളിഗോപാല്‍ എന്ന നൃത്തം അവസാനിക്കുന്നു. ഈ നൃത്തത്തിന് പക്കവാദ്യമായി ഉപയോഗിക്കുന്നത് ഖോല്‍ഡ്രം എന്ന താളവാദ്യമാണ്.

(പ്രൊഫ. മോഹനചന്ദ്രന്‍നായര്‍)

താളിന്റെ അനുബന്ധങ്ങള്‍
സ്വകാര്യതാളുകള്‍