This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.

Reading Problems? see Enabling Malayalam

കേരള സംസ്ഥാന ശിശുക്ഷേമ സമിതി

സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്

14:51, 4 ജൂലൈ 2015-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Technoworld (സംവാദം | സംഭാവനകള്‍)

കേരള സംസ്ഥാന ശിശുക്ഷേമ സമിതി

ശിശുക്ഷേമം ലക്ഷ്യമാക്കി പ്രവര്‍ത്തിക്കുന്ന ഒരു വ്യവസ്ഥാപിത സമിതി. 1949-ലാണ് സംസ്ഥാന ശിശുക്ഷേമ സമിതി രൂപംകൊണ്ടത്. പിന്നീട് ട്രാവന്‍കൂര്‍-കൊച്ചിന്‍ ലിറ്റററി, സൈന്റിഫിക് ആന്‍ഡ് ചാരിറ്റബിള്‍ സൊസൈറ്റീസ് രജിസ്ട്രേഷന്‍ ആക്റ്റ് 1955 പ്രകാരം 1960 സെപ്. 14-ന് സമിതി രജിസ്റ്റര്‍ ചെയ്തു. കേന്ദ്രസര്‍ക്കാരിന്റെ മാനവശേഷി മന്ത്രാലയത്തിനു കീഴില്‍ പ്രവര്‍ത്തിക്കുന്ന ഇന്ത്യന്‍ കൗണ്‍സില്‍ ഫോര്‍ ചൈല്‍ഡ് വെല്‍ഫെയറുമായി കേരള സംസ്ഥാന ശിശുക്ഷേമസമിതി അഫിലിയേറ്റ് ചെയ്തിട്ടുണ്ട്.

ഗര്‍ഭസ്ഥ ശിശുക്കള്‍ ഉള്‍പ്പെടെയുള്ള ശിശുക്കളുടെ ക്ഷേമവും താത്പര്യവും മുന്‍നിര്‍ത്തി പദ്ധതികള്‍ ആവിഷ്കരിക്കുക, ഏറ്റെടുക്കുക, അത്തരം പദ്ധതികളെ സഹായിക്കുക, നേരിട്ടും ശാഖകള്‍ മുഖേനയും അവ നടപ്പിലാക്കുക; ശിശിക്ഷേമ പരിപാടികളെക്കുറിച്ച് ശാസ്ത്രീയമായ അറിവ്, വിജ്ഞാനം, ബോധനം എന്നിവ പകരുന്നതിന് സഹായിക്കുക, ശിശുക്ഷേമ വിഷയങ്ങള്‍ സംബന്ധിച്ച നിയമനിര്‍മാണങ്ങള്‍ പ്രോത്സാഹിപ്പിക്കുക, അനാഥരും ഉപേക്ഷിക്കപ്പെട്ടവരും ശാരീരിക-മാനസിക വൈകല്യമുള്ളവരുമായ ശിശുക്കളുടെ പുനരധിവാസത്തിനായി സ്ഥാപനങ്ങള്‍ ആരംഭിക്കുകയും പരിപാലിക്കുകയും ചെയ്യുക; ശിശുക്കളുടെ ജീവിതം മെച്ചപ്പെടാനുതകുംവിധം കുടുംബങ്ങളുടെയും സമൂഹത്തിന്റെയും ഉന്നമനത്തിനായുള്ള പ്രവര്‍ത്തനങ്ങള്‍ ആവിഷ്കരിക്കുകയും ഏറ്റെടുക്കുകയും അവയെ സഹായിക്കുകയും ചെയ്യുക; ദുര്‍ബല വിഭാഗങ്ങളില്‍പ്പെടുന്ന മാതാപിതാക്കളുടെ ശിശുക്കളുടെ പ്രൈമറി വിദ്യാഭ്യാസത്തിനും സ്കൂള്‍ വിദ്യാഭ്യാസത്തിനും വേണ്ട അവസരങ്ങള്‍ ലക്ഷ്യംവച്ചുകൊണ്ട് അവരെ സമൂഹത്തിന്റെ മുഖ്യധാരയില്‍ എത്തിക്കുന്നതിനുള്ള പ്രവര്‍ത്തനങ്ങള്‍ സംഘടിപ്പിക്കുക തുടങ്ങിയവയാണ് കേരള സംസ്ഥാന ശിശുക്ഷേമസമിതിയുടെ പ്രവര്‍ത്തനലക്ഷ്യങ്ങള്‍.

മൂന്നു വയസ്സുവരെയുള്ള കുട്ടികള്‍ക്കായി ക്രെഷ് പ്രോഗ്രാം, ക്രഷിലെ അധ്യാപികമാര്‍ക്കും ആയമാര്‍ക്കുമായി കാലാനുസൃതമായ രീതിയില്‍ ശിശുബോധനം, ശിശുപരിപാലനം എന്നിവയില്‍ ക്യാമ്പുകള്‍, കുട്ടികള്‍ക്കായുള്ള ശില്പശാലകള്‍, സെമിനാറുകള്‍, തീരദേശ പ്രദേശങ്ങളില്‍ സൗജന്യമെഡിക്കല്‍ ക്യാമ്പുകള്‍, അവധിക്കാല ക്ലാസ്സുകള്‍, അംഗന്‍വാടി ജീവനക്കാര്‍ക്കായുള്ള പരിശീലന ക്ലാസ്സുകള്‍, ബാലസേവികാ ട്രെയിനിങ് പരിപാടി, കൗമാരപ്രായത്തിലുള്ള കുട്ടികള്‍ക്കായുള്ള ലിംഗപദവി ബോധവത്കരണ പരിപാടിയായ രക്ഷാപ്രോജക്റ്റ്, തുടങ്ങിയവയാണ് ശിശുക്ഷേമസമിതിയുടെ പ്രധാനപ്രവര്‍ത്തനങ്ങള്‍. ഇതിനു പുറമേ ഉപേക്ഷിക്കപ്പെടുന്ന കുട്ടികളെ സംരക്ഷിക്കുന്നതിനായി സമിതി ആസ്ഥാനമായ തിരുവനന്തപുരത്തെ തൈക്കാട് അമ്മത്തൊട്ടിലോടു കൂടിയ ഒരു കേന്ദ്രവും പ്രവര്‍ത്തിച്ചുവരുന്നു. അമ്മത്തൊട്ടില്‍ വഴി ലഭിക്കുന്ന കുട്ടികളെയും മറ്റുരീതിയില്‍ ഉപേക്ഷിക്കപ്പെട്ട നിലയില്‍ ലഭിക്കുന്ന കുട്ടികളെയും പരിചരിച്ച് കുട്ടികളില്ലാത്ത ദമ്പതികള്‍ക്ക് ദത്തു നല്കുന്നതിലേക്കായി തിരുവനന്തപുരത്തും മലപ്പുറത്തും ദത്തെടുക്കല്‍ കേന്ദ്രങ്ങളും പ്രവര്‍ത്തിച്ചുവരുന്നു. കൂടാതെ ഒരു ചില്‍ഡ്രന്‍സ് മ്യൂസിയവും വനിതകള്‍ക്കും കുട്ടികള്‍ക്കുമായി വിമന്‍സ് ആന്‍ഡ് ചില്‍ഡ്രന്‍സ് ലൈബ്രറിയും സമിതി ആസ്ഥാനത്ത് പ്രവര്‍ത്തിക്കുന്നുണ്ട്.

ഗവര്‍ണര്‍, മുഖ്യമന്ത്രി, സാമൂഹ്യക്ഷേമ വകുപ്പുമന്ത്രി തുടങ്ങിയവര്‍ അംഗങ്ങളായ ഭരണസമിതിയാണ് സംസ്ഥാന ശിശുക്ഷേമസമിതിയെ നയിക്കുന്ന

താളിന്റെ അനുബന്ധങ്ങള്‍
സ്വകാര്യതാളുകള്‍