This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.

Reading Problems? see Enabling Malayalam

കേശികാകര്‍ഷണം

സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്

14:28, 22 ജൂണ്‍ 2015-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Technoworld (സംവാദം | സംഭാവനകള്‍)

കേശികാകര്‍ഷണം

Capillarity

ദ്രാവകങ്ങളുടെ പ്രതലബല (Surface Tension)ത്തിന്റെ ഗുണധര്‍മം കൊണ്ടുണ്ടാകുന്ന ഒരു പ്രതിഭാസം. കേശികക്കുഴല്‍ എന്നാല്‍ ഉള്‍വ്യാസം വളരെ കുറഞ്ഞ കുഴല്‍ എന്നാണര്‍ഥം. ഇതിനെ കാപ്പിലാരക്കുഴല്‍ (capillary tube) എന്നും വിളിക്കാറുണ്ട്. തലനാരിഴയോളം അന്തര്‍വ്യാസമുള്ള കുഴല്‍ എന്ന ആശയമുള്ളതും തലമുടി എന്നര്‍ഥം വരുന്നതുമായ കാപ്പില (capilla) എന്ന ലാറ്റിന്‍ വാക്കില്‍ നിന്നാണ് ഈ പേര് ഉരുത്തിരിഞ്ഞത്.

രണ്ടറ്റവും തുറന്ന ഏകസമാനമായ ഒരു കാപ്പിലാരക്കുഴല്‍ ഒരു പാത്രത്തിലുള്ള വെള്ളത്തിലേക്കു കുത്തനെ ഇറക്കിനിര്‍ത്തിയാല്‍ വെള്ളം കുഴലില്‍ക്കൂടി മേല്പോട്ടുയരുന്നതു കാണാം. എന്നാല്‍ ദ്രാവകം രസം (Mercury) പോലെ ഗ്ലാസ് പ്രതലത്തെ (കുഴലിന്റെ ഭിത്തിയെ) നനയ്ക്കുന്നില്ലെങ്കില്‍ കുഴലിലെ ദ്രാവകവിതാനം പാത്രത്തിലെ ദ്രാവകവിതാനത്തില്‍നിന്നും താഴ്ന്നതായിരിക്കും. ഇവയില്‍ ആദ്യത്തേതിനെ കാപ്പിലാര-ഉന്നയനം എന്നും രണ്ടാമത്തേതിനെ കാപ്പിലാര-അവനമനം എന്നും വിളിക്കുന്നു. ദ്രാവകത്തിന്റെ പ്രതലബലം മൂലമുണ്ടാകുന്ന ഈ പ്രതിഭാസമാണ് കേശികാകര്‍ഷണം (capillarity). കാപ്പിലരത, ലോമികത്വം എന്നീ പേരുകളിലും ഇതറിയപ്പെടുന്നു.

പൊതുവില്‍ ഗ്ലാസ്സുമായി 90ബ്ബ-യില്‍ കുറഞ്ഞ സ്പര്‍ശകോണം (angle of contact) ഉള്ള ദ്രാവകങ്ങള്‍ കാപ്പിലാര-ഉന്നയനം പ്രകടിപ്പിക്കുമ്പോള്‍ 900-യില്‍ കൂടുതല്‍ സ്പര്‍ശകോണം ഉള്ള ദ്രാവകങ്ങള്‍ കാപ്പിലാര-അവനമനമാണ് കാണിക്കുന്നത്. സ്പര്‍ശകോണം കൃത്യം 900 ആയിരുന്നാല്‍ കാപ്പിലറി ഉയര്‍ച്ചയോ താഴ്ചയോ ഉണ്ടാവില്ല.

ഏകസമാനമായ ഒരു കേശികക്കുഴല്‍ ദ്രാവകത്തില്‍ കുത്തനെ ഇറക്കിനിര്‍ത്തിയാല്‍

കാപ്പിലാര ഉന്നയനം എന്നു കിട്ടുന്നു. ഇവിടെ

T = പ്രതലബലം

θ = ഗ്ലാസ്സുമായുള്ള സ്പര്‍ശകോണം

g = ഗുരുത്വാകര്‍ഷണ സ്ഥിരാങ്കം

r = കുഴലിന്റെ ത്രിജ്യ (radius)

ഈ ഫോര്‍മുലയില്‍നിന്ന് കാപ്പിലാര-ഉന്നയനമോ അവനമനമോ അളന്ന് പ്രതലബലം കണ്ടുപിടിക്കാം.

ഇവിടെ θ < 900 എങ്കില്‍ h ധനാത്മകമാകും; അതായത് ദ്രാവകം കാപ്പിലാരക്കുഴലില്‍ മേല്പോട്ടുകയറും (ഉദാ. ജലം). θ > 900 എങ്കില്‍ h ഋണാത്മകമാകും; ദ്രാവകം കാപ്പിലാരക്കുഴലില്‍ അവനമിതവും (ഉദാ. രസം). കുഴലിന്റെ വ്യാസം കുറയുമ്പോള്‍ ദ്രാവകനാളത്തിന്റെ ഉയരം കൂടുതലായിരിക്കും.

നിത്യജീവിതത്തില്‍ പലയിടത്തും കേശികാകര്‍ഷണം പ്രകടമാണ്. അനവധി സൂക്ഷ്മസുഷിരങ്ങളുള്ള വസ്തുക്കളാണ് കടലാസ്, നൂല്, തുകല്‍, മണ്ണ്, തടി എന്നിവ. വെള്ളവുമായോ മറ്റു ദ്രാവകങ്ങളുമായോ സമ്പര്‍ക്കമുണ്ടാകുമ്പോള്‍ ഈ വസ്തുക്കള്‍ അവയെ അവശോഷണം ചെയ്യും. മണ്ണ് ജലം സംഭരിക്കുന്നതും ചെടികളുടെ തണ്ടിലൂടെ ജലം ഉയരുന്നതും ഈ പ്രഭാവംമൂലമാണ്. വിളക്കിലെ തിരിയിലൂടെ മണ്ണെണ്ണ കയറുമ്പോഴും ബ്ളോട്ടിങ് കടലാസ് മഷി ഒപ്പിയെടുക്കുമ്പോഴും നനഞ്ഞ കൈ തൂവാല ഉപയോഗിച്ച് തുടയ്ക്കുമ്പോഴും സ്പോഞ്ച് വലിയ അളവില്‍ വെള്ളം വലിച്ചെടുക്കുമ്പോഴും പേനയില്‍നിന്ന് കടലാസിലേക്കു മഷി ഒഴുകുമ്പോഴും സംഭവിക്കുന്നത് കേശികാകര്‍ഷണം തന്നെയാണ്.

താളിന്റെ അനുബന്ധങ്ങള്‍
സ്വകാര്യതാളുകള്‍