This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.

Reading Problems? see Enabling Malayalam

കെമിക്കല്‍ ഡേറ്റിങ്

സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്

08:11, 21 ജൂണ്‍ 2015-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Technoworld (സംവാദം | സംഭാവനകള്‍)

കെമിക്കല്‍ ഡേറ്റിങ്

Chemical Dating

ഭുവിജ്ഞാനീയ പഠനങ്ങള്‍ക്കും പുരാവസ്തുക്കളുടെ കാലനിര്‍ണയനത്തിനും ഉപയോഗിച്ചുവരുന്ന രാസപ്രക്രിയ. റേഡിയോ ആക്റ്റീവ് മൂലകങ്ങളുടെ വിഘടനം രാസഭൗതിക പരിതഃസ്ഥിതികളെ തീരെ ആശ്രയിക്കുന്നില്ല. ഈ സ്വഭാവംകൊണ്ടാണു കെമിക്കല്‍ ഡേറ്റിങ് സാധ്യമാകുന്നത്. പരീക്ഷണവിധേയമാക്കുന്ന വസ്തുക്കളിലെ റേഡിയോ ആക്ടീവതയുള്ള ലവണങ്ങളുടെയോ മൂലകങ്ങളുടെയോ തോതു നിര്‍ണയിച്ച് ഇതു സാധിക്കുന്നു.

യുറേനിയം-ലെഡ്ഡേറ്റിങ്. ജൂറാസിക് കല്പത്തിലെ പാറകളുടെ പഴക്കം കാണാനുള്ള ഈ രീതി 1913-ല്‍ റൂഥര്‍ ഫോര്‍ഡും ജോളിയുമാണ് നിര്‍ദേശിച്ചത്. പാറയില്‍ ഉണ്ടായിരുന്ന യുറേനിയം വിഘടിച്ച് ഒടുവില്‍ ലെഡ് (Pb206) ആയിത്തീരുന്നു. ഇതു പാറയില്‍ത്തന്നെ നിക്ഷേപിക്കപ്പെടും. പാറയിലെ യുറേനിയം-ലെഡ് അനുപാതം അളന്നു തിട്ടപ്പെടുത്തിയാല്‍ പാറയുടെ പഴക്കം കണക്കാക്കാവുന്നതാണ്. അതുപോലെ പാറയിലെ റൂബിഡിയം എന്ന മൂലകം സ്ട്രോണ്‍ഷിയമായിമാറും. റൂബിഡിയം സ്ട്രോണ്‍ഷിയം അനുപാതം നിര്‍ണയിച്ചും പാറകളുടെ കാലനിര്‍ണയം നടത്താവുന്നതാണ്. മെച്ചപ്പെട്ട ഒരു രീതിയാണിത്.

പൊട്ടാസ്യം-ആര്‍ഗോണ്‍ഡേറ്റിങ്. പാറകളുടെ പഴക്കം കണക്കാക്കുന്നതിനു കുറേക്കൂടി നല്ല ഒരു മാര്‍ഗമാണ് പൊട്ടാസ്യം ആര്‍ഗോണ്‍ഡേറ്റിങ്. K40 (പൊട്ടാസ്യം) ഇലക്ട്രോണ്‍ പിടിച്ചെടുത്ത് Ar40 (ആര്‍ഗോണ്‍) ആയി മാറുന്ന റേഡിയോ ആക്ടീവ് പ്രക്രിയയാണ് ഇതിനടിസ്ഥാനം. K40-യുടെ അര്‍ധായുസ്സ് 1,26,50,00,000 വര്‍ഷമാണ്. 20,000 മുതല്‍ 4,50,00,00,000 വര്‍ഷം വരെയുള്ള കാലനിര്‍ണയത്തിന് ഈ രീതി ഉപയോഗിക്കുന്നു. Ar40 മുഴുവന്‍ K40-യുടെ വിഘടനം വഴി ഉണ്ടായതാണെന്നും വിഘടനനിരക്കു കൃത്യമായി അറിയാമെന്നും ഉള്ള ധാരണയെ അടിസ്ഥാനമാക്കിയാണ് ഈ രീതി ആവിഷ്കരിച്ചത്.

കാര്‍ബണ്‍ഡേറ്റിങ്. അമേരിക്കന്‍ ശാസ്ത്രജ്ഞനായ ലിബ്ബി പുരാതന കാലത്തെ ജൈവാവശിഷ്ടങ്ങളുടെയും ഫോസിലുകളുടെയും മറ്റും പ്രായം നിര്‍ണയിക്കുന്നതിന് ഈ രീതി വികസിപ്പിച്ചു. കോസ്മിക് രശ്മികളുടെ പ്രവര്‍ത്തനംമൂലം അന്തരീക്ഷത്തില്‍ റേഡിയോ ആക്ടീവ് കാര്‍ബര്‍ ഉണ്ടാക്കുന്നു.

ചിത്രം: 109_(i).png

ജീവനുള്ള എല്ലാ വസ്തുക്കളിലും അന്തരീക്ഷത്തിലെ കാര്‍ബണ്‍ഡയോക്സൈഡിലും C14/C12 അനുപാതം സ്ഥിരമായിരിക്കും. വസ്തു നശിക്കുമ്പോള്‍ അതിലുള്ള റേഡിയോകാര്‍ബണ്‍ വിഘടിച്ചു നൈട്രജന്‍ ആകുന്നു. C14ന്റെ അര്‍ധായുസ്സ് 5760 വര്‍ഷമാണ്. അങ്ങനെ മൃതവസ്തുക്കളിലെ C14/C12 അനുപാതം കുറയുന്നു. ഇതു കൃത്യമായി നിര്‍ണയിച്ചാല്‍ വസ്തുവിന്റെകാലം കൃത്യമായി കണക്കാക്കാന്‍ സാധിക്കും.

ചിത്രം: 109(ii).png‎

(e-ഇലക്ട്രോണ്‍ അഥവാ β പാര്‍ട്ടിക്കിള്‍സ്)

ട്രിഷിയം ഡേറ്റിങ്. റേഡിയോ ആക്ടീവ് ട്രിഷിയം (1H3) ഉപയോഗിച്ചുളള കാലനിര്‍ണയരീതി കൂടി ലിബ്ബി നിര്‍ദേശിച്ചിട്ടുണ്ട്. സാധാരണ ജലത്തിലും പഴയ ഒരു സാമ്പിള്‍ വീഞ്ഞിലുള്ള ട്രിഷിയത്തിന്റെ അളവു നിര്‍ണയിച്ചു വീഞ്ഞിന്റെ പഴക്കം കണക്കാക്കാവുന്നതാണ്. ട്രിഷിയത്തിന്റെ അര്‍ധായുസ്സ് 12.5 വര്‍ഷമാണ്. അതുകൊണ്ടു വളരെ വലിയ പഴക്കം നിര്‍ണയിക്കാന്‍ ഈ രീതിയില്‍ സാധ്യമല്ല.

ജീവനുള്ള എല്ലാ വസ്തുക്കളിലും അന്തരീക്ഷത്തിലെ കാര്‍ബണ്‍ഡയോക്സൈഡിലും C14/C12 അനുപാതം സ്ഥിരമായിരിക്കും. വസ്തു നശിക്കുമ്പോള്‍ അതിലുള്ള റേഡിയോകാര്‍ബണ്‍ വിഘടിച്ചു നൈട്രജന്‍ ആകുന്നു. C14ന്റെ അര്‍ധായുസ്സ് 5760 വര്‍ഷമാണ്. അങ്ങനെ മൃതവസ്തുക്കളിലെ C14/C12 അനുപാതം കുറയുന്നു. ഇതു കൃത്യമായി നിര്‍ണയിച്ചാല്‍ വസ്തുവിന്റെകാലം കൃത്യമായി കണക്കാക്കാന്‍ സാധിക്കും.

താളിന്റെ അനുബന്ധങ്ങള്‍
സ്വകാര്യതാളുകള്‍