This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.

Reading Problems? see Enabling Malayalam

കൃഷ്ണശാസ്ത്രി, ദേവുലപല്ലി (? - 1911?)

സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്

14:42, 19 ജൂണ്‍ 2015-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Technoworld (സംവാദം | സംഭാവനകള്‍)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)

കൃഷ്ണശാസ്ത്രി, ദേവുലപല്ലി (? - 1911?)

തെലുഗു ഭാഷയിലെ ഭാവഗീതകാരന്മാരില്‍ അഗ്രഗണ്യനായ കവി. പണ്ഡിതന്മാരുടെയും കവികളുടെയും കുടുംബത്തില്‍ ജനിച്ച ഇദ്ദേഹം കുറേക്കാലം ബംഗാളില്‍ താമസിച്ച് ബ്രഹ്മസമാജ സിദ്ധാന്തങ്ങളും അവിടത്തെ സാഹിത്യപ്രസ്ഥാനങ്ങളും മനസ്സിലാക്കി. ഭാവഗീത പ്രസ്ഥാനത്തിന് തെലുഗു സാഹിത്യത്തില്‍ പ്രതിഷ്ഠ നേടിക്കൊടുത്തതു ശാസ്ത്രിയാണ്. ഈ പ്രസ്ഥാനത്തിലെ അനേകം യുവകവികള്‍ക്ക് ഇദ്ദേഹം മാര്‍ഗദര്‍ശകനും ആദര്‍ശപുരുഷനും ആയിരുന്നു.

കൃഷ്ണപക്ഷമു, പ്രവാസമു, ഉര്‍വശി മുതലായവയാണ് ഇദ്ദേഹത്തിന്റെ കൃതികള്‍. ഈ കവി കരച്ചിലിനും കലാത്മകത്വം നല്‍കുന്നു; അതിനെ ഉദാത്തവും ആശാസ്യവുമാക്കുന്നു; സമൂഹത്തിനെതിരായി നിന്നുകൊണ്ടു തന്റെ സുഖദുഃഖങ്ങളെ മാത്രം കവിതയ്ക്കു വിഷയമാക്കുന്നു. ഭാവം, മാധുര്യം, ലാളിത്യം എന്നീ ഗുണങ്ങള്‍ ശാസ്ത്രിയുടെ കവിതകളില്‍ സാര്‍വത്രികമാണ്. കൃഷ്ണശാസ്ത്രി ആധുനിക തെലുഗു കവിതാപ്രസ്ഥാനത്തിലെ യുഗപുരുഷനാണെന്നു നിരൂപകന്മാര്‍ അഭിപ്രായപ്പെടുന്നു.

താളിന്റെ അനുബന്ധങ്ങള്‍
സ്വകാര്യതാളുകള്‍