This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.

Reading Problems? see Enabling Malayalam

കൃഷ്ണപ്പണിക്കര്‍, തുറയില്‍ (1865 - 1961)

സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്

16:47, 18 ജൂണ്‍ 2015-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Technoworld (സംവാദം | സംഭാവനകള്‍)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)

കൃഷ്ണപ്പണിക്കര്‍, തുറയില്‍ (1865 - 1961)

തുറയില്‍ കൃഷ്ണപ്പണിക്കര്‍

സാമൂഹിക പ്രവര്‍ത്തകന്‍. കരുനാഗപ്പള്ളിയില്‍ തുറയില്‍ കൊച്ചുകുഞ്ഞു പണിക്കരുടെയും കുഞ്ഞികുഞ്ഞമ്മയുടെയും മകനായി 1865-ല്‍ ജനിച്ചു.

മധ്യ തിരുവിതാംകൂറിലെ ഈഴവരുടെ ഇടയില്‍ ഉണ്ടായിരുന്ന താലികെട്ടു കല്യാണം ആദ്യമായി നിര്‍ത്തല്‍ ചെയ്തത് ഇദ്ദേഹമാണ്. രാജകോപം ഉളവാകുമെന്നു ഭയന്ന് ഈഴവര്‍ ഉള്‍പ്പെടെയുള്ള അവര്‍ണഹിന്ദുക്കള്‍ മലയാളി മെമ്മോറിയലിലും തുടര്‍ന്നുണ്ടായ മറ്റു മെമ്മോറിയലുകളിലും ഒപ്പുവയ്ക്കാന്‍ വിസ്സമ്മതിച്ചപ്പോള്‍ അവര്‍ക്കു ധൈര്യം നല്കി അവരെക്കൊണ്ടു ഒപ്പു വയ്പിക്കാന്‍ ഇദ്ദേഹം നിരന്തരം പ്രയത്നിച്ചു. സ്കൂള്‍ പ്രവേശനം സംബന്ധിച്ചു മധ്യതിരുവിതാംകൂറില്‍ ഉണ്ടായ വര്‍ഗീയലഹള ശമിപ്പിച്ച് സാമുദായിക മൈത്രി പുനഃസ്ഥാപിക്കുവാനും ഇദ്ദേഹം ശ്രമിക്കുകയുണ്ടായി. ആശാരി, മൂശാരി മുതലായവരുടെ തൊഴിലുകളും, വെടിക്കെട്ട്, രാസപ്രക്രിയാശാസ്ത്രം, വിഷവൈദ്യം തുടങ്ങിയ വിദ്യകളും പണിക്കര്‍ അഭ്യസിച്ചിരുന്നു.

മുന്‍ തിരുവിതാംകൂര്‍ സംസ്ഥാനത്തില്‍ ചീഫ് സെക്രട്ടറിയായിരുന്ന സി.ഒ. മാധവന്റെ സഹോദരിയായ കൊച്ചുമണി ചാന്നാട്ടിയായിരുന്നു പണിക്കരുടെ സഹധര്‍മിണി. സാമൂഹിക സേവികയും തിരുവനന്തപുരം എസ്.എന്‍.വി. സദനം മുന്‍ സെക്രട്ടറിയുമായ കെ. ഗൗരിക്കുട്ടി അമ്മ ഇദ്ദേഹത്തിന്റെ പുത്രിയാണ്. 1961-ല്‍ 97-ാമത്തെ വയസ്സില്‍ ഇദ്ദേഹം അന്തരിച്ചു.

(എം.പി. അപ്പന്‍)

താളിന്റെ അനുബന്ധങ്ങള്‍
സ്വകാര്യതാളുകള്‍