This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.

Reading Problems? see Enabling Malayalam

കൊച്ചുപിള്ളവാരിയര്‍, ഹരിപ്പാട് (സു. 1784 - 1834)

സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്

16:48, 17 ജൂണ്‍ 2015-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Technoworld (സംവാദം | സംഭാവനകള്‍)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)

കൊച്ചുപിള്ളവാരിയര്‍, ഹരിപ്പാട് (സു. 1784 - 1834)

സ്വാതിതിരുനാള്‍ രാജാവിന്റെ സംസ്കൃത ഗുരുവായിരുന്ന പണ്ഡിതകവി. ഹരിപ്പാട് കിഴക്കേടത്തു വാരിയത്തിലെ അംഗമായ ഇദ്ദേഹം കൊ.വ. 960 (1784)-ലാണ് ജനിച്ചത്. കൊച്ചുപിള്ള എന്ന ഓമനപ്പേരില്‍ പ്രസിദ്ധനായ ഇദ്ദേഹത്തിന്റെ യഥാര്‍ഥ നാമധേയം ശങ്കരനെന്നായിരുന്നുവെന്ന് ഉള്ളൂര്‍ അഭിപ്രായപ്പെടുന്നുണ്ട്. കൊ.വ. 992 മുതല്‍ പ്രവൃത്തിപ്പള്ളിക്കുടം വാധ്യാരായിരുന്നു. കൊ.വ. 998-ല്‍ ഇരയിമ്മന്‍തമ്പി ഇദ്ദേഹത്തെ കൊട്ടാരത്തിലെ അധ്യാപകനായി തെരഞ്ഞെടുത്തു. ജ്യോതിഷത്തിലും വ്യാകരണത്തിലും നല്ല പാണ്ഡിത്യം നേടിയിരുന്ന ഇദ്ദേഹം രാജഗുരുവെന്ന നിലയില്‍ തിരുവനന്തപുരത്തു തന്നെ സ്ഥിരതാമസമാക്കി.

ഉര്‍വശീസ്വയംവരം കഥകളി മാത്രമാണ് വാരിയരുടേതായി കിട്ടിയിട്ടുള്ള കൃതി. കാളിദാസന്റെ വിക്രമോര്‍വശീയത്തിലെ ഇതിവൃത്തമാണ് ഉര്‍വശീസ്വയംവരം കഥകളിക്ക് അവലംബം. ഈസോപ്പിന്റെ സാരോപദേശകഥകളും ഭാഷാഗദ്യമായി തര്‍ജുമ ചെയ്തിട്ടുണ്ട്. സരളമായ ഭാഷാശൈലിയാണ് ഈ ഗദ്യകൃതിയില്‍ കാണുന്നത്. ഇദ്ദേഹം കൊ.വ. 1010-ല്‍ (1834) തിരുവനന്തപുരത്ത് അന്തരിച്ചു.

താളിന്റെ അനുബന്ധങ്ങള്‍