This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.
Reading Problems? see Enabling Malayalam
അയഡൊഫോം
സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്
അയഡൊഫോം
Iodoform
മീഥേന്‍ എന്ന പാരഫിന്‍ ഹൈഡ്രൊകാര്‍ബണിന്റെ ട്രൈ അയഡൊ-വ്യുത്പന്നം; രാ.നാ.: ട്രൈ അയഡൊ മീഥേന്‍. ഫോര്‍മുല, (CHI3). ഈ കാര്‍ബണിക പദാര്‍ഥം ഷഡ്ഭുജീയ പ്ളേറ്റുകളായി ക്രിസ്റ്റലീകരിക്കുന്നു. ഇതിനു മഞ്ഞനിറവും തുളച്ചുകയറുന്ന ഗന്ധവും ഉണ്ട്. ഇതിന്റെ ആ.ഘ. 4.08; ദ്ര.അ. 119°C. ജലത്തില്‍ അലേയമായ ഇത് കാര്‍ബണികലായകങ്ങളില്‍ അനായാസേന അലിയുന്നു.
ഒരു ആല്‍ക്കലിയും (ഉദാ. സോഡിയം കാര്‍ബണേറ്റ്) അയഡിനും ഈഥൈല്‍ ആല്‍ക്കഹോളും തമ്മില്‍ പ്രതിപ്രവര്‍ത്തിപ്പിച്ച് അയഡൊഫോം പരീക്ഷണശാലകളില്‍ ലഭ്യമാക്കാം.
4I2+ 3 Na2 CO3+ C2H5OH → CHI3+ HCOONa+ 5NaI + 2H2O + 3CO2
പൊട്ടാസിയം അയഡൈഡും പൊട്ടാസിയം കാര്‍ബണേറ്റും ചേര്‍ന്ന ജലീയ-ഈഥൈല്‍ ആല്‍ക്കഹോള്‍ ലായനി വിദ്യുദ
പഘടനം വിധേയമാക്കി അയഡൊഫോം വന്‍തോതില്‍ നിര്‍മിക്കുന്നു.
അയഡൊഫോമിന്റെ രാസഗുണങ്ങള്‍ മൊത്തത്തില്‍ ക്ളോറൊഫോമിന്റേതിനോടു സമാനമാണ്. സോഡിയം ഹൈഡ്രോക്സൈഡുമായി അയഡൊഫോം പ്രവര്‍ത്തിക്കുമ്പോള്‍ സോഡിയം ഫോര്‍മേറ്റ് ഉണ്ടാകുന്നു. അയഡൊഫോമില്‍ സില്‍വര്‍-ചൂര്‍ണം ചേര്‍ത്തു ചൂടാക്കുമ്പോള്‍ അസറ്റിലീന്‍ ലഭ്യമാകുന്നു.
2CHI3 + 6 Ag → 6 AgI + C2H2
അയഡൊഫോം ഒരു ആന്റിസെപ്റ്റിക് ആയി ശസ്ത്രക്രിയാരംഗത്തു വിപുലമായി ഉപയോഗിക്കപ്പെട്ടിരുന്നു. യൌഗികത്തില്‍നിന്നു മോചിക്കപ്പെടുന്ന അയഡിന്‍ ആണ് ഈ ആന്റിസെപ്റ്റിക് ഗുണത്തിനു നിദാനം. ചെറിയതരം ത്വഗ്രോഗങ്ങള്‍ക്കുള്ള ലേപനൌഷധങ്ങളിലും ദുര്‍ഗന്ധനിവാരകങ്ങളായ ചില പൌഡറുകളിലും അയഡൊഫോം ചേര്‍ക്കാറുണ്ട്. വിഷവീര്യമുള്ളതുകൊണ്ട് ഇതു കഴിക്കുന്നത് അപകടമാണ്.