This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.

Reading Problems? see Enabling Malayalam

കോണ്‍സ്റ്റന്‍ഷ്യസ്‌ II

സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്

06:17, 8 ജനുവരി 2015-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Mksol (സംവാദം | സംഭാവനകള്‍)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)

കോണ്‍സ്റ്റന്‍ഷ്യസ്‌ II

Constantius II (317 - 361)

കിഴക്കന്‍ റോമാചക്രവര്‍ത്തി. കോണ്‍സ്റ്റന്റീന്‍ ചക്രവര്‍ത്തിയുടെ രണ്ടാമത്തെ മകനായി 317 ആഗസ്റ്റില്‍ ജനിച്ചു. 337-ല്‍ കോണ്‍സ്റ്റന്റീന്‍ ചക്രവര്‍ത്തിയുടെ മരണശേഷം സാമ്രാജ്യത്തെ കോണ്‍സ്റ്റന്‍ഷ്യസും ഇദ്ദേഹത്തിന്റെ സഹോദരന്മാരായ കോണ്‍സ്റ്റന്റീന്‍ II-ഉം കോണ്‍സ്റ്റന്‍സും ചേര്‍ന്ന്‌ ഭാഗിച്ചെടുത്തു. കോണ്‍സ്റ്റന്‍ഷ്യസിനു കിഴക്കന്‍ പ്രവിശ്യകളാണ്‌ ലഭിച്ചത്‌. പടിഞ്ഞാറന്‍ പ്രവിശ്യകളുടെ അധികാരത്തെ ചൊല്ലി കോണ്‍സ്റ്റന്‍ഷ്യസ്‌ സഹോദരങ്ങള്‍ തമ്മില്‍ ഭിന്നതകള്‍ രൂക്ഷമാവുകയും 340-ല്‍ നടന്ന ഏറ്റുമുട്ടലില്‍ കോണ്‍സ്റ്റന്റീന്‍ II വധിക്കപ്പെടുകയും കോണ്‍സ്റ്റന്‍സ്‌ I ചക്രവര്‍ത്തിയാവുകയും ചെയ്‌തു. എന്നാല്‍ 350-ഓടുകൂടി കോണ്‍സ്റ്റന്‍സിനെ അദ്ദേഹത്തിന്റെ ഒരു സേനാനായകനായ മഗ്നെന്‍ഷ്യസ്‌ പുറത്താക്കി. മൂന്നുവര്‍ഷം നീണ്ടുനിന്ന മുര്‍സാ മേജര്‍, മോണ്‍സ്‌ സെല്യൂക്കസ്‌ യുദ്ധങ്ങളിലൂടെ മഗ്നെന്‍ഷ്യസിനെ തോല്‌പിച്ചുകൊണ്ട്‌ കോണ്‍സ്റ്റന്‍ഷ്യസ്‌ ഏകഛത്രാധിപതിയായി (353).

പടിഞ്ഞാറന്‍ പ്രവിശ്യകള്‍ ആക്രമിച്ച്‌ കീഴടക്കുന്നതിനിടയ്‌ക്ക്‌ കോണ്‍സ്റ്റന്‍ഷ്യസ്‌ കിഴക്കന്‍ പ്രവിശ്യകളിലെ സീസര്‍ ആയി തന്റെ ചാര്‍ച്ചക്കാരനായിരുന്ന ഗാലസിനെ നിയമിച്ചിരുന്നു. അയാളുടെ ദുര്‍ഭരണം കാരണം അയാളെ സ്ഥലത്തുനിന്നും നീക്കം ചെയ്‌തു. മറ്റൊരു ചാര്‍ച്ചക്കാരനായിരുന്ന ഗാലസിനെ നിയമിച്ചിരുന്നു. എന്നാല്‍ ദുര്‍ഭരണംമൂലം ഇയാളെ തത്‌സ്ഥാനത്തുനിന്നും നീക്കം ചെയ്‌തു മറ്റൊരു ചര്‍ച്ചക്കാരനായ ജൂലിയനെ പടിഞ്ഞാറന്‍ പ്രവിശ്യകളുടെ സീസര്‍ ആയി നിയമിച്ചു. തുടര്‍ന്ന്‌ കോണ്‍സ്റ്റന്‍ഷ്യസ്‌ കിഴക്കന്‍ പ്രിവശ്യകളിലേക്കു തിരിച്ചു. 359-ല്‍ ഒരു പുതിയ പേര്‍ഷ്യന്‍ യുദ്ധം ആരംഭിച്ചപ്പോള്‍ ജൂലിയനോട്‌ സൈന്യസഹായം ആവശ്യപ്പെട്ടു. എന്നാല്‍ സഹായാവശ്യം നിരാകരിക്കപ്പെട്ടു. ഗോളിലെ സൈനികര്‍ ജൂലിയനെ ചക്രവര്‍ത്തിയായി പ്രഖ്യാപിച്ചു (360). ജൂലിയനുമായുള്ള ഒരു യുദ്ധത്തിനുള്ള യാത്രാമധ്യേ 361 നവംബറില്‍ ഏഷ്യാമൈനറിലെ സൈലീഷ്യയില്‍വെച്ച്‌ കോണ്‍സ്റ്റന്‍ഷ്യസ്‌ IIഅന്തരിച്ചു.

(ഡോ. എ.പി. ഇബ്രാഹിം കുഞ്ഞ്‌)

താളിന്റെ അനുബന്ധങ്ങള്‍
സ്വകാര്യതാളുകള്‍