This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.

Reading Problems? see Enabling Malayalam

കോടനാട്‌

സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്

06:07, 7 ജനുവരി 2015-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Mksol (സംവാദം | സംഭാവനകള്‍)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)

കോടനാട്‌

കോടനാട്‌ ആന പരിശീലനകേന്ദ്രം

എറണാകുളം ജില്ലയില്‍ കുന്നത്തുനാട്‌ താലൂക്കിലുള്ള ചേരാനല്ലൂര്‍ വില്ലേജില്‍പ്പെടുന്ന സ്ഥലം. ആന പരിശീലനകേന്ദ്രം എന്ന നിലയില്‍ കോടനാട്‌ പ്രസിദ്ധി ആര്‍ജിച്ചിട്ടുണ്ട്‌. ജില്ലാ ആസ്ഥാനത്തുനിന്ന്‌ 42 കി.മീ. ദൂരത്തുള്ള ഈ സ്ഥലം കൂവപ്പടി പഞ്ചായത്തില്‍ ഉള്‍പ്പെടുന്നു. വില്ലേജിന്റെ വടക്കുഭാഗത്ത്‌ പെരിയാര്‍ നദിയും വ. കിഴക്കുഭാഗത്ത്‌ മലയാറ്റൂര്‍ വനങ്ങളുമാണ്‌. ഈ വനങ്ങളില്‍ നിന്നും ലഭിക്കുന്ന കാട്ടാനകളെ കോടനാടുള്ള ആനക്കൂട്ടിലാണ്‌ മെരുക്കുന്നത്‌. മലയാറ്റൂര്‍ ഡിവിഷണല്‍ ഫോറസ്റ്റാഫീസ്‌ കോടനാടാണ്‌ പ്രവര്‍ത്തിക്കുന്നത്‌. 1950-60 കാലഘട്ടത്തില്‍ സമീപ വനത്തില്‍നിന്നും വലിയതോതിലുള്ള ആനപിടുത്തം ഇവിടെ നടന്നിരുന്നു. 1970-കളില്‍ കേന്ദ്രസര്‍ക്കാര്‍ ഇതിനെതിരായ നിയമം കൊണ്ടുവന്നതോടെ കോടനാട്‌ ക്രമേണ ആന പരിശീലനകേന്ദ്രമായി മാറി. കേന്ദ്രസര്‍ക്കാരിന്റെ ഇക്കോ-ടൂറിസം പദ്ധതിയില്‍ നിലവില്‍ കോടനാടും ഉള്‍പ്പെട്ടിട്ടുണ്ട്‌. കോടനാടുനിന്നും 3 കി.മീ. അകലെയുള്ള പ്രക്കാട്‌ വില്ലേജ്‌, പ്രകൃതി സുന്ദരമായ പരിസ്ഥിതി-സൗഹൃദപ്രദേശമാണ്‌. 25 കിലോമീറ്റര്‍ അകലെ സ്ഥിതിചെയ്യുന്ന തട്ടേക്കാട്‌ പക്ഷിസന്നേതം, ഭൂതത്താന്‍ കെട്ട്‌ അണക്കെട്ട്‌ എന്നിവയാണ്‌ സമീപത്തെ മറ്റു വിനോദ സഞ്ചാരകേന്ദ്രങ്ങള്‍.

കോടനാടുനിന്നും ലഭിച്ച (1963) മഹാശിലാവശിഷ്‌ടങ്ങളുടെ കൂട്ടത്തില്‍ പുരുഷന്മാരുടെയും സ്‌ത്രീകളുടെയും മണ്‍പ്രതിമകള്‍ ഉള്‍പ്പെട്ടിരുന്നു.

(വിളക്കുടി രാജേന്ദ്രന്‍)

താളിന്റെ അനുബന്ധങ്ങള്‍
സ്വകാര്യതാളുകള്‍