This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.
Reading Problems? see Enabling Malayalam
കോട്ടയത്തു അനിഴം തിരുനാള്‍ കേരളവര്‍മത്തമ്പുരാന്‍ (1853 - 1907)
സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്
05:08, 25 ഡിസംബര്‍ 2014-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Mksol (സംവാദം | സംഭാവനകള്‍)
കോട്ടയത്തു അനിഴം തിരുനാള്‍ കേരളവര്‍മത്തമ്പുരാന്‍ (1853 - 1907)
മലയാളകവി. 1853-ല്‍ ജനിച്ചു. തിരുവല്ല ശങ്കരവാര്യരില്‍ നിന്നും സംസ്കൃതത്തില്‍ പ്രാവീണ്യം നേടി. 1893-ല്‍ കോട്ടയം രാജസ്വരൂപത്തില്‍ മൂപ്പുകിട്ടിയതിനാല് അവിടെ താമസമുറപ്പിച്ചു.
ദൂതവാക്യം ആട്ടക്കഥ, രവിവര്‍മ ചരിതം ശീതങ്കന്‍ തുള്ളല്‍, തുലാഭാര വര്‍ണന എന്നിവയാണ് പ്രധാനകൃതികള്‍. കൊട്ടാരത്തില്‍ ശക്തന് രവിവര്‍മ കോയിത്തമ്പുരാനെ പരിഹസിച്ചെഴുതിയ കൃതിയാണ് രവിവര്മചരിതം. ശ്രീമൂലംതിരുനാള്‍ രാജാവിന്റെ തുലാപുരുഷദാനത്തെ പ്രകീര്ത്തിച്ചൊരു സംസ്കൃത കൃതിയും രചിച്ചിട്ടുണ്ട്.
1907-ല്‍ കേരളവര്‍മ്മ തമ്പുരാന് അന്തരിച്ചു.