This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.

Reading Problems? see Enabling Malayalam

അന്താരാഷ്ട്ര സമുദ്രവിഭജനം

സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്

12:34, 25 നവംബര്‍ 2014-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Mksol (സംവാദം | സംഭാവനകള്‍)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)

അന്താരാഷ്ട്ര സമുദ്രവിഭജനം

വന്‍കരകളുടെ നിശ്ചിതരീതിയിലുള്ള സംവിധാനത്താല്‍ ഭൂമുഖത്തെ സമുദ്രമേഖല മൂന്നായി വിഭജിക്കപ്പെട്ടിട്ടുണ്ട്. തെ.വ. ധ്രുവങ്ങളോളം നീണ്ടുകിടക്കുന്ന അമേരിക്കകള്‍ സമുദ്രങ്ങളെ വേര്‍തിരിക്കുന്ന ആദ്യത്തെ വന്‍കരമതിലാണ്. യൂറോപ്പും അതോടുതൊട്ടു കിടക്കുന്ന ആഫ്രിക്കയും ചേര്‍ന്നതാണ് രണ്ടാമത്തേത്. ഏഷ്യയുടെ കിഴക്കന്‍തീരത്ത് മലേഷ്യാ ഉപദ്വീപും തുടര്‍ന്ന് ഇന്തോനേഷ്യന്‍ ദ്വീപുകളും ആസ്റ്റ്രേലിയന്‍ ഭൂഖണ്ഡവും ഒക്കെച്ചേര്‍ന്നുള്ള വന്‍കര വ്യൂഹമാണ് മൂന്നാമത്തെ വിഭാജകം. അമേരിക്കകള്‍ക്കും യൂറോപ്പ്-ആഫ്രിക്കകള്‍ക്കും ഇടയ്ക്കുള്ള സമുദ്രമാണ് അത്‍ലാന്തിക്. അമേരിക്കകളുടെ പശ്ചിമതീരത്തിനും ഏഷ്യ ആസ്റ്റ്രേലിയകളുടെ കിഴക്കന്‍ തീരത്തിനുമിടയ്ക്കുള്ള വിസ്തൃതമേഖലയാണ് പസിഫിക്. വ.-ഉം തെ.-ഉം ധ്രുവങ്ങളോളം വ്യാപിച്ചിരിക്കുന്നു എന്നത് അത്‍ലാന്തിക്കിന്റെയും പസിഫിക്കിന്റെയും പൊതുസ്വഭാവമാണ്. ഏഷ്യന്‍ ഭൂഖണ്ഡത്തിനു തെക്കായി പ. ആഫ്രിക്കയ്ക്കും കി. ഏഷ്യ, ആസ്റ്റ്രേലിയ എന്നിവയ്ക്കും ഇടയ്ക്കു കിടക്കുന്ന ഇന്ത്യന്‍ സമുദ്രത്തിനു ദക്ഷിണധ്രുവവുമായി മാത്രമേ സമ്പര്‍ക്കമുള്ളു.


ഭൂമധ്യരേഖയ്ക്കിരുപുറവുമുള്ള സമുദ്രഭാഗങ്ങളില്‍ സൌരസ്വാധീനതയും തന്നിമിത്തം താപം, ലവണത തുടങ്ങിയവയും തികച്ചും വിഭിന്നമായി കാണുന്നു. ഇക്കാരണത്താല്‍ അത്‍ലാന്തിക്-പസിഫിക് സമുദ്രങ്ങളെ ഉത്തരദക്ഷിണഭാഗങ്ങളായി വിഭജിക്കാറുണ്ട്.

ധ്രുവീയമായ സാഹചര്യങ്ങള്‍ ഭൌതിക രാസ-ജൈവലക്ഷണങ്ങളില്‍ വരുത്തുന്ന സ്വാധീനതയും തന്‍മൂലം ഉണ്ടാകുന്ന ഗുണവ്യത്യാസങ്ങളും അടിസ്ഥാനമാക്കി ഉയര്‍ന്ന അക്ഷാംശങ്ങളിലെ സമുദ്രങ്ങളെ വെവ്വേറെ പരിഗണിക്കുന്നു. ഉത്തരധ്രുവമേഖലയിലെ സമുദ്രമാണ് ആര്‍ട്ടിക്. തെ. അന്റാര്‍ട്ടിക്കാ വന്‍കരയെ ചുറ്റിയുള്ളതിനെ അന്റാര്‍ട്ടിക് സമുദ്രമെന്ന് പറയുന്നു. അന്റാര്‍ട്ടിക് സമുദ്രത്തെ അത്‍ലാന്തിക്, പസിഫിക്, ഇന്ത്യന്‍ എന്നീ സമുദ്രങ്ങളില്‍നിന്നും വേര്‍പെടുത്തുന്ന ഒരഭിസരണരേഖ ഉടനീളം കാണാം. �നോ: അന്റാര്‍ട്ടിക് അഭിസരണം

കരയിലേക്കു കയറിക്കിടക്കുന്നതിനാലോ അര്‍ധദ്വീപുകളുടെ സാമീപ്യത്താലോ ഒരു പ്രത്യേക മേഖലയായി പ്രത്യക്ഷപ്പെടുന്ന സമുദ്രഭാഗങ്ങളുണ്ട്. അവയെ വലുപ്പമനുസരിച്ച് കടല്‍, ഉള്‍ക്കടല്‍, കടലിടുക്ക് എന്നൊക്കെ വിളിച്ചുവരുന്നു. യൂറോപ്പ്, ആഫ്രിക്ക എന്നീ വന്‍കരകള്‍ക്കിടയില്‍ ഏതാണ്ടു പൂര്‍ണമായിത്തന്നെ കരയാല്‍ ചുറ്റപ്പെട്ടുകിടക്കുന്ന സമുദ്രഭാഗമാണ് മെഡിറ്ററേനിയന്‍ കടല്‍.

(ഡോ. എ.എന്‍.പി. ഉമ്മര്‍കുട്ടി)

താളിന്റെ അനുബന്ധങ്ങള്‍
സ്വകാര്യതാളുകള്‍