This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.

Reading Problems? see Enabling Malayalam

അന്‍ജൈന പെക്റ്റൊറിസ്

സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്

04:54, 25 നവംബര്‍ 2014-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Mksol (സംവാദം | സംഭാവനകള്‍)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)

അന്‍ജൈന പെക്റ്റൊറിസ്

Angina Pectoris


നെഞ്ചില്‍നിന്നും നാലുഭാഗത്തേക്കും (പ്രത്യേകിച്ച് ഇടതുതോളിലേക്കും കൈയിലേക്കും) അതിവേദന വ്യാപിക്കുന്നതായി തോന്നുന്ന ഒരു ഹൃദ്രോഗം. ഹൃദയപേശികളിലേക്കുള്ള രക്തചംക്രമണം പെട്ടെന്നു കുറയുന്നതിന്റെ ഫലമായോ രക്തം കൂടുതല്‍ പമ്പുചെയ്യേണ്ട ആവശ്യകത പെട്ടെന്നുണ്ടാകുന്നതിന്റെ ഫലമായോ ആണ് സാധാരണ ഈ രോഗം ആരംഭിക്കുക. ആര്‍ട്ടീരിയോസ്‍ക്ളീറോസിസ് (ധമനിവീക്കം) ഇതിന് മതിയായ ഒരു കാരണമാണ്. പ്രമേഹവും വികാരവിക്ഷോഭവും ഇത്തരത്തിലുള്ള ഹൃദ്രോഗത്തിനു കാരണമാകാം.


ശരിയായ ചികിത്സയും വിശ്രമവും നല്കിയാല്‍ ഭയപ്പെടേണ്ട ആവശ്യമില്ലാത്ത ഒരു രോഗമാണിത്. വളരെ അപൂര്‍വമായേ ഇതു രോഗിയുടെ മരണത്തിനിടയാക്കുന്നുള്ളൂ.

താളിന്റെ അനുബന്ധങ്ങള്‍
സ്വകാര്യതാളുകള്‍