This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.

Reading Problems? see Enabling Malayalam

അനുഷ്ണവാതമുഖം

സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്

11:40, 24 നവംബര്‍ 2014-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Mksol (സംവാദം | സംഭാവനകള്‍)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)

അനുഷ്ണവാതമുഖം

Cold Front

ഊഷ്മളവും ശീതളവുമായ വായു(air mass)പിണ്ഡങ്ങളുടെ ആപേക്ഷിക ചലനത്തെ അടിസ്ഥാനമാക്കി വിഭജിച്ചിരിക്കുന്ന വാതമുഖങ്ങളില്‍ ഒന്ന്. ശീതള വായുപിണ്ഡം ഊഷ്മളവായൂപിണ്ഡത്തിന് സ്ഥാനവ്യതിചലനമുണ്ടാക്കുന്ന തരം വാതമുഖമാണ് അനുഷ്ണവാതമുഖം. മധ്യ-അക്ഷാംശങ്ങളിലെ കാലാവസ്ഥയെ ഗണ്യമായി സ്വാധീനിക്കുന്ന ചക്രവാതപ്രക്രിയകളില്‍ അനുഷ്ണവാതമുഖം സാരമായ പങ്കുവഹിക്കുന്നു.

അനുഷ്ണവാതമുഖം

ഒരു അനുഷ്ണവാതമുഖത്തില്‍ താരതമ്യേന തണുത്ത വായു ഊഷ്മളവായുവിന്റെ അടിയിലേക്ക് അതിക്രമിച്ചു കയറുകയും തത്ഫലമായി ഊഷ്മളവായു ഉയര്‍ന്നു പൊങ്ങുകയും ചെയ്യുന്നു. സമ്മിശ്രമേഖല (frontal zone) ഏതാണ്ട് തൂക്കായി കാണപ്പെടുന്നു.

അനുഷ്ണവാതമുഖം കടന്നുപോകുന്ന പ്രദേശങ്ങളില്‍ അന്തരീക്ഷമര്‍ദം പെട്ടെന്ന് ഉയരുകയും താപനില കുറയുകയും ചെയ്യുന്നു. ആകാശം മേഘാച്ഛാദിതമാകുന്നു. തുടര്‍ന്ന് അതിവേഗത്തില്‍ ചുഴിഞ്ഞു വീശുന്ന കാറ്റും പിശറും കനത്ത മഴയും അനുഭവപ്പെടുന്നു. ഇടിമഴയും ആലിപ്പഴം വീഴ്ചയും സാധാരണയാണ്. ഊഷ്മളവായു ഉയര്‍ന്നു പൊങ്ങുന്നതോടൊപ്പം ക്രമേണ തണുത്ത് വിലീനമായ നീരാവിയെ സംഘനന(condensation) ത്തിനു വിധേയമാക്കുന്നതാണ് വര്‍ഷപാതത്തിനു ഹേതുവായിത്തീരുന്നത്. ഈ രീതിയിലുള്ള പരിവര്‍ത്തനത്തിന് ഏതാണ്ട് ഒരു ദിവസത്തോളം വേണ്ടിവരുന്നു. നോ: വാതമുഖം, ചക്രവാതം

താളിന്റെ അനുബന്ധങ്ങള്‍
സ്വകാര്യതാളുകള്‍