This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.

Reading Problems? see Enabling Malayalam

അനുചരന്‍മാര്‍

സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്

11:02, 24 നവംബര്‍ 2014-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Mksol (സംവാദം | സംഭാവനകള്‍)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)

അനുചരന്‍മാര്‍

ഭാരതീയനാടകങ്ങളില്‍ നായകന്റെ സഹായികളായി പ്രത്യക്ഷപ്പെടുന്ന കഥാപാത്രങ്ങള്‍. വളരെ പരന്നതും പ്രാസംഗികമായി വരുന്ന സംഭവങ്ങളോടുകൂടിയതുമായ ഇതിവൃത്ത ഘടനകളില്‍ നായകസാമാന്യഗുണങ്ങള്‍ തികയാത്ത സഹായകന് 'പീഠമര്‍ദന്‍' എന്നാണ് പേര്. നായകനെ ശൃംഗാരകാര്യങ്ങളിലും അര്‍ഥവിചാരത്തിലും അന്തഃപുരരക്ഷണത്തിലും ദണ്ഡധര്‍മകാര്യങ്ങളുടെ നിര്‍വഹണത്തിലും സഹായിക്കുന്ന അനുചരന്‍മാരുണ്ട്. ശൃംഗാരവ്യാപാരങ്ങളിലെ സഹായകന്‍മാര്‍ വിദൂഷകവിടചേടാദികളാണ്. മാല കെട്ടുന്നവരും വസ്ത്രം അലക്കുന്നവരും മുറുക്കാനെടുക്കുന്നവരും കുറിക്കൂട്ടുണ്ടാക്കുന്നവരും മറ്റും ഈ ഗണത്തില്‍പെടും. ഭാഷയിലും വേഷത്തിലും ആകാരത്തിലും ഹാസകനും കലഹപ്രിയനും കര്‍മകുശലനുമായ അനുചരനാണ് വിദൂഷകന്‍. സമ്പല്‍ സുഖമില്ലാത്തവനും ധൂര്‍ത്തനും അല്പം കലാജ്ഞാനമുള്ളവനും ശൃംഗാരവേഷകുശലനും വാക്പടുവും സുമുഖനും സഭയില്‍ സുസമ്മതനുമാണ് വിടന്‍. പ്രേഷ്യനെന്നു പ്രസിദ്ധനായിട്ടുള്ളവന്‍ ചേടന്‍. നായകനെ അര്‍ഥവിചാരത്തില്‍ സഹായിക്കുന്ന ആളാണ് മന്ത്രി. ഷണ്ഡന്‍മാര്‍, വാമനന്‍മാര്‍, കിരാതന്‍മാര്‍, മ്ളേച്ഛന്‍മാര്‍, ആഭീരന്‍മാര്‍, ശകാരന്‍മാര്‍, കുബ്‍ജന്‍മാര്‍ മുതലായവരാണ് അന്തഃപുരസഹായകന്‍മാര്‍. മത്തനും മൂര്‍ഖനും അഭിമാനിയും കുലഹീനനും സമ്പന്നനും അവിവാഹിതനും രാജസ്യാലനുമാണ് ശകാരന്‍. ശകാരനെ മൃച്ഛകടികത്തിലും, ഷണ്ഡന്‍, വാമനന്‍, കിരാതന്‍, കുബ്‍ജന്‍ എന്നിവരെ രത്നാവലിയിലും കാണാം. രാജാവിന്റെ ദണ്ഡ (ദുഷ്ടനിഗ്രഹ) സഹായകന്‍മാരാണ് ബന്ധുക്കളും സാമന്തന്‍മാരും കുമാരകന്‍മാരും കാടന്‍മാരും സൈനികരും. ധര്‍മസഹായകന്‍മാര്‍ ഋത്വിക്കുകളും പുരോഹിതന്‍മാരും ബ്രഹ്മജ്ഞാനികളും താപസന്‍മാരുമാണ്. ഇവരില്‍ 'പീഠമര്‍ദന്‍', മന്ത്രി, പുരോഹിതന്‍ എന്നിവര്‍ ഉത്തമന്‍മാരും വിടനും വിദൂഷകനും മധ്യമന്‍മാരും ശകാരചേടാദികള്‍ അധമന്‍മാരുമായി ഗണിക്കപ്പെടുന്നു. നിസൃഷ്ടാര്‍ഥന്‍, മിതാര്‍ഥന്‍, സന്ദേശഹരന്‍ ഇങ്ങനെ മൂന്നു വിധമുണ്ട് പ്രേഷ്യ(ദൂത)ന്‍മാര്‍.

'രണ്ടുപേരുടെയും ഭാവ-

മറിഞ്ഞുത്തരമോതിടും,

കാര്യം നന്നായ് നടത്തീടും

'നിസൃഷ്ടാര്‍ഥന'വന്‍ ദൃഢം

'മിതാര്‍ഥ'ന്‍ കാര്യസാരത്തെ

ചുരുക്കിപ്പറയുന്നവന്‍;

ചൊല്ലിവിട്ടതതേമട്ടില്‍

ചൊല്‍വോന്‍ 'സന്ദേശഹാരകന്‍'.

(സാഹിത്യദര്‍പ്പണം)

താളിന്റെ അനുബന്ധങ്ങള്‍
സ്വകാര്യതാളുകള്‍