This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.
Reading Problems? see Enabling Malayalam
അനസ്തേഷ്യസ് II ( ? - 721)
സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്
അനസ്തേഷ്യസ് II( ? - 721)
Anastasius II
ബൈസാന്തിയന്‍ ചക്രവര്‍ത്തി. യഥാര്‍ഥനാമം അര്‍ത്തേമിയസ് എന്നായിരുന്നു. രണ്ടുകൊല്ലം (713-715) മാത്രമേ ഇദ്ദേഹം രാജ്യം ഭരിച്ചുള്ളു. ഫിലിപ്പിക്കസ് സ്ഥാനഭ്രഷ്ടനാക്കപ്പെട്ടതിനുശേഷം അദ്ദേഹത്തിന്റെ കാര്യദര്‍ശിയായിരുന്ന അര്‍ത്തേമിയസ്, അനസ്തേഷ്യസ് II എന്ന പേരില്‍ ചക്രവര്‍ത്തിയായി. അറബികള്‍ക്കെതിരായി യുദ്ധം ചെയ്തു. ഓപ്സിഷ്യന് പ്രവിശ്യയിലെ പട്ടാള കലാപത്തെത്തുടര്‍ന്ന് തിയഡോഷ്യസ് ചക്രവര്‍ത്തിയായി. അദ്ദേഹം ആറുമാസത്തെ ആക്രമണത്തിനുശേഷം കോണ്‍സ്റ്റന്റിനോപ്പിള്‍ കീഴടക്കി. തുടര്‍ന്ന് അനസ്തേഷ്യസ് നിക്കിയ(Nicaea)യിലേക്ക് ഓടിപ്പോയി. പിന്നീടു ഇദ്ദേഹം തിയഡോഷ്യസിനു കീഴടങ്ങി. സന്ന്യാസം സ്വീകരിച്ച അനസ്തേഷ്യസ്, തിയഡോഷ്യസിന്റെ അനന്തരഗാമിയായ ലിയോ III-ന്റെ കാലത്ത് (720), തനിക്കു നഷ്ടപ്പെട്ട സിംഹാസനം വീണ്ടെടുക്കാന്‍ ഒരു ശ്രമം നടത്തി. ഇതില്‍ പരാജിതനായ അനസ്തേഷ്യസ് വധിക്കപ്പെട്ടു (721).