This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.

Reading Problems? see Enabling Malayalam

അനന്തന്‍, കാമ്പില്‍

സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്

11:54, 23 നവംബര്‍ 2014-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Mksol (സംവാദം | സംഭാവനകള്‍)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)

അനന്തന്‍, കാമ്പില്‍ (1889 - 1957)

ചരിത്രഗവേഷകനും സാമൂഹിക പ്രവര്‍ത്തകനും. നടുക്കണ്ടി പൈതലിന്റെയും കാമ്പില്‍ കല്യാണിയുടെയും മകനായി 1889 ജൂണ്‍ 29-ന് തലശ്ശേരി ധര്‍മടത്ത് ജനിച്ചു. കണ്ണൂര്‍ മുനിസിപ്പല്‍ ഹൈസ്കൂളില്‍ ഡ്രോയിംഗ് അധ്യാപകനായിരുന്നു. 1944-ല്‍ ജോലിയില്‍ നിന്ന് വിരമിച്ചു. മലബാര്‍ എസ്.എന്‍.ഡി.പി. യോഗത്തിന്റെ മുഖപത്രമായ നവകേരളത്തിന്റെ സ്ഥാപകരില്‍ ഒരാളായിരുന്നു ഇദ്ദേഹം. കേരളചരിത്രനിരൂപണം (1935) ആണ് ഇദ്ദേഹത്തിന്റെ ശ്രദ്ധേയമായ രചന. ശാസ്ത്രീയ രീതിശാസ്ത്രത്തിന്റെ അഭാവം ഒരു ന്യൂനതയായി ഉന്നയിക്കാമെങ്കിലും കേരളീയ ചരിത്രവിജ്ഞാനീയത്തില്‍ ഒരു കീഴാളധാര സൃഷ്ടിച്ചു എന്നതാണ് ഈ കൃതിയെ ശ്രദ്ധേയമാക്കുന്നത്. വണ്ണാത്തിമാറ്റ് പോലെയുള്ള ആചാരങ്ങളെ വിശകലനം ചെയ്തുകൊണ്ട് ജാതിശ്രേണിയില്‍ മേല്‍-കീഴ് ജാതികളെ ബന്ധിപ്പിക്കുന്നതിനെക്കുറിച്ച് അനന്തന്‍ നടത്തിയ നിരീക്ഷണങ്ങള്‍ ശ്രദ്ധേയങ്ങളാണ്. 1957 ജനു.22-ന് അനന്തന്‍ അന്തരിച്ചു.

കാമ്പില്‍ അനന്തന്‍
താളിന്റെ അനുബന്ധങ്ങള്‍
സ്വകാര്യതാളുകള്‍