This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.

Reading Problems? see Enabling Malayalam

അമിയന്‍സ് യുദ്ധം

സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്

12:39, 22 നവംബര്‍ 2014-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Mksol (സംവാദം | സംഭാവനകള്‍)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)

അമിയന്‍സ് യുദ്ധം (1918)

Amiens Wars of

ഒന്നാംലോകയുദ്ധത്തിന്റെ അവസാനഘട്ടത്തില്‍ സഖ്യശക്തികളും ജര്‍മന്‍ സേനയും തമ്മില്‍ ഫ്രാന്‍സിലെ അമിയന്‍സിനു സമീപത്തുവച്ചു നടന്ന യുദ്ധം. സഖ്യശക്തികള്‍ക്ക് യു.എസ്. സഹായം ലഭിച്ചതിനാല്‍ അവര്‍ ക്രമേണ മുന്നേറുകയായിരുന്നു. ഫ്രഞ്ചു ജനറലായ മാര്‍ഷല്‍ ഫെര്‍ഡിനന്‍ഡ് ഫോഷ് (1851-1929) സഖ്യശക്തികളുടെ സര്‍വസൈന്യാധിപനായി നിയമിക്കപ്പെട്ടിരുന്നു. ജനറല്‍ സര്‍ ഡഗ്ളസ് ഹേഗ് (Sir Douglas Haig, 1861-1928) ആണ് ഈ യുദ്ധം സഖ്യശക്തികള്‍ക്കുവേണ്ടി ആസൂത്രണം ചെയ്തത്. ജര്‍മന്‍ സൈന്യാധിപനായ ജനറല്‍ ലുഡന്‍ഡോര്‍ഫിന്റെ (Erich Friedrich Wilhelm von Ludendorf,1865-1937) നേതൃത്വത്തില്‍ അമിയന്‍സ് എന്ന തന്ത്രപ്രധാനമായ പട്ടണം പിടിച്ചെടുക്കുകയായിരുന്നു ജര്‍മന്‍ സേനയുടെ ലക്ഷ്യം. ഒരു വന്‍പിച്ച ജര്‍മന്‍ സേനയ്ക്ക് മൂടല്‍മഞ്ഞിന്റെ മറവില്‍ 40 കി.മീ. മുന്നേറുന്നതിന് സാധിച്ചു. അമിയന്‍സില്‍നിന്ന് 16 കി.മീ. അകലെ ജര്‍മന്‍ സേന എത്തിയപ്പോള്‍ സഖ്യശക്തികള്‍ സുസംഘടിതമായി അവരെ നേരിട്ടു. തുടര്‍ന്നുണ്ടായ യുദ്ധത്തില്‍ ഇരുപക്ഷക്കാര്‍ക്കും ഒട്ടധികം നാശനഷ്ടങ്ങള്‍ സംഭവിച്ചു. എങ്കിലും സഖ്യശക്തികളുടെ ഒരു മുഖ്യകേന്ദ്രമായിരുന്ന അമിയന്‍സ് പിടിച്ചെടുക്കുന്നതിനു സാധിക്കാതെ ജര്‍മന്‍ സൈന്യം പിന്‍വാങ്ങാന്‍ നിര്‍ബന്ധിതമായി. ഒന്നാംലോക യുദ്ധത്തില്‍ ജര്‍മനിയുടെ പരാജയത്തിന്റെ ആരംഭം കുറിച്ചത് ഈ യുദ്ധത്തോടെയാണ്. 'യുദ്ധചരിത്രത്തില്‍ ജര്‍മന്‍ സേനയുടെ കറുത്ത ദിനം ആരംഭിച്ചു' എന്നായിരുന്നു ഈ പരാജയത്തെപ്പറ്റി ജര്‍മന്‍ സൈന്യാധിപനായിരുന്ന ലുഡന്‍ഡോര്‍ഫിന്റെ പ്രതികരണം.

രണ്ടാംലോക യുദ്ധകാലത്ത് അമിയന്‍സ് പട്ടണം ജര്‍മന്‍ സേന (1940) കീഴടക്കി വന്‍പിച്ച നാശനഷ്ടങ്ങള്‍ വരുത്തി. 1944 ആഗ.-ല്‍ സഖ്യകക്ഷികളില്‍പെട്ട ഇംഗ്ളീഷു സൈന്യം ജര്‍മന്‍കാരില്‍നിന്നും ഈ നഗരം വിമോചിപ്പിച്ചു.

(പ്രൊഫ. വി. ടൈറ്റസ് വറുഗീസ്)

താളിന്റെ അനുബന്ധങ്ങള്‍
സ്വകാര്യതാളുകള്‍