This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.

Reading Problems? see Enabling Malayalam

അഴ്‍സാ മൈനര്‍

സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്

10:13, 20 നവംബര്‍ 2014-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Mksol (സംവാദം | സംഭാവനകള്‍)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)

അഴ്‍സാ മൈനര്‍

Ursa minor

അഴ്സാ മൈനര്‍

ഖഗോളത്തിന്റെ ഉത്തരമേഖലയിലുള്ള ധ്രുവനക്ഷത്രവും മറ്റ് ഏഴു നക്ഷത്രങ്ങളും ചേര്‍ന്ന ഒരു താരാവ്യൂഹം. ലഘുബാലു (Little Bear) എന്ന ജ്യോതിഷ സംജ്ഞ ഇതിനെ കുറിക്കുന്നു. ഇതില്‍ ധ്രുവന് (Polaris) ആണ് ഏറ്റവും ശോഭയുള്ളത്. ധ്രുവന്റെ ശോഭയ്ക്ക് ഏറ്റക്കുറച്ചില്‍ കാണാം. ഖഗോളധ്രുവത്തില്‍നിന്ന് ഒരു ഡിഗ്രി ദൂരെയാണ് ധ്രുവനക്ഷത്രം. ഇതിലെ മറ്റ് നക്ഷത്രങ്ങള്‍ മങ്ങിയവയാണ്. കോഷബ് (Kochab), ഫെര്‍കദ് (Pherkad) എന്നീ നക്ഷത്രങ്ങളെ ധ്രുവപാലകര്‍ എന്നു വിളിക്കുന്നു. കോഷബിനാണ് ഫെര്‍കദിനെക്കാള്‍ കൂടുതല്‍ ശോഭ. കോഷബിന് അറബിഭാഷയില്‍ ധ്രുവനക്ഷത്രം എന്നാണര്‍ഥം.

കുടവുമായി നില്ക്കുന്ന ആളിന്റെ ഛായയാണ് ഇതിന്. ബൈബിളില്‍ പരാമര്‍ശമുള്ള ഒരു താരാവ്യൂഹമാണിത്. കരടിയുടെ ആകൃതിയില്‍ താരങ്ങള്‍ ഇതില്‍ സമ്മേളിച്ചിരിക്കുന്നതായി തോന്നും. അഴ്സാ മൈനറിനടുത്തു സ്ഥിതി ചെയ്യുന്ന മറ്റൊരു താരാവ്യൂഹമാണ് അഴ്സാ മേജര്‍ അഥവാ സപ്തര്‍ഷിമണ്ഡലം. നോ: സപ്തര്‍ഷികള്‍

താളിന്റെ അനുബന്ധങ്ങള്‍
സ്വകാര്യതാളുകള്‍