This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.

Reading Problems? see Enabling Malayalam

അല്‍മോണ്‍, ജോണ്‍ (1737 - 1805)

സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്

05:05, 19 നവംബര്‍ 2014-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Mksol (സംവാദം | സംഭാവനകള്‍)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)

അല്‍മോണ്‍, ജോണ്‍ (1737 - 1805)

Almon,John

18-ാം ശ.-ത്തില്‍ ഇംഗ്ലണ്ടിലെ പത്രങ്ങളും പാര്‍ലമെന്റും തമ്മിലുള്ള മത്സരത്തിനു നേതൃത്വം വഹിച്ച രാഷ്ട്രീയ ലേഖകന്‍. 1737 ഡി. 17-ന് ലിവര്‍പൂളില്‍ ജനിച്ചു. 1758-ല്‍ അല്‍മോണ്‍ ലണ്ടനിലെത്തിയപ്പോള്‍ രാഷ്ട്രീയ സ്വാതന്ത്ര്യവും പത്രസ്വാതന്ത്ര്യവും അവിടെയുണ്ടായിരുന്നില്ല. ജോണ്‍ വില്‍ക്സിന്റെ ഉത്തമ സുഹൃത്തായിത്തീര്‍ന്ന ഇദ്ദേഹം ഒരു വിഗ് രാഷ്ട്രീയ അനുഭാവിയായിത്തീര്‍ന്നു. 1761-ല്‍ ഇദ്ദേഹം പിറ്റിന്റെ ഭരണത്തെക്കുറിച്ച് ഒരു രാഷ്ട്രീയ ലഘുലേഖ(A Review of Mr.Pitt's Administration)യെഴുതി പ്രസിദ്ധനായിത്തീര്‍ന്നു. 1763-ല്‍ അല്‍മോണ്‍ പിക്കഡിലിയില്‍ ഒരു പുസ്തകശാല തുറന്നു. ഇതു രാഷ്ട്രീയ പ്രസിദ്ധീകരണങ്ങളുടെ ഒരു കേന്ദ്രമായി മാറി. ജൂറീസ് ആന്‍ഡ് ലിബല്‍സ് എന്ന ലേഖനം പ്രസിദ്ധീകരിച്ചതിന് 1765-ല്‍ ഇദ്ദേഹത്തെ പ്രോസിക്യൂട്ട് ചെയ്തു. 1772-ല്‍ ദ് ലണ്ടന്‍ മ്യൂസിയം എന്ന പത്രത്തില്‍ ഒരു ലേഖനമെഴുതിയതിന് ഇദ്ദേഹത്തിനു പിഴയൊടുക്കേണ്ടിവന്നു; തന്നെയുമല്ല, കുറച്ചുകാലത്തേക്കു നല്ലനടപ്പുജാമ്യവും കൊടുക്കേണ്ട സ്ഥിതിയുണ്ടായി. പാര്‍ലമെന്റില്‍ നടക്കുന്ന ചര്‍ച്ചകളെയും നടപടികളെയും ഉള്‍ക്കൊള്ളിച്ചുകൊണ്ട് ഇദ്ദേഹം ദ് പാര്‍ലമെന്ററി രജിസ്റ്റര്‍‍ എന്ന മാസിക ആരംഭിച്ചു. മെമറീസ് ഒഫ് ജോണ്‍ ആല്‍മണ്‍, ബുക് സെല്ലര്‍ ഇന്‍ പിക്കാഡിലി (1790), അനിക്ഡോട്ട്സ് ഒഫ് വില്യം പിറ്റ് (1792), ബയോഗ്രഫിക്കല്‍ ലിറ്റററി ആന്‍ഡ് പൊളിറ്റിക്കല്‍ അനിക്ഡോട്ട്സ് (1797) തുടങ്ങിയ നിരവധി രാഷ്ട്രീയ ലഘുലേഖകള്‍ പ്രസിദ്ധീകരിച്ച അല്‍മോണ്‍ ഹാര്‍ഫെര്‍ഡ്ഷയറിലെ ബോക്സ്മൂറില്‍വച്ച് 1805 ഡി. 12-നു അന്തരിച്ചു.

താളിന്റെ അനുബന്ധങ്ങള്‍
സ്വകാര്യതാളുകള്‍