This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.

Reading Problems? see Enabling Malayalam

അടച്ചുതുറപ്പാട്ട്

സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്

15:36, 17 നവംബര്‍ 2014-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Mksol (സംവാദം | സംഭാവനകള്‍)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)

അടച്ചുതുറപ്പാട്ട്

മുന്‍പ് ക്രിസ്ത്യാനികളുടെ വിവാഹാഘോഷത്തിന്റെ ഭാഗമായി കല്യാണം കഴിഞ്ഞ് നാലാംദിവസത്തെ 'അടച്ചുതുറ' എന്ന ചടങ്ങില്‍ പാടിവന്നിരുന്ന ഗാനം. മണവാളന്‍ കുളിച്ച് ഊണുകഴിഞ്ഞ് തോഴരുമായി 'മണവറയില്‍' കയറി കതകടച്ചിരിക്കും. അപ്പോള്‍ അമ്മാവിയമ്മ (വധുവിന്റെ അമ്മ) പലതരം പാട്ടുകള്‍ പാടി, വാതില്‍ തുറക്കാന്‍ വിനീതയായി അപേക്ഷിക്കും. തുടര്‍ന്ന്,

'വട്ടകക്കിണ്ടിയും തരാം വട്ടമൊത്ത താലം തരാം

കട്ടില്‍ തരാം മെത്തതരാം കണ്ടിരിപ്പാന്‍ വിളക്കു തരാം


പട്ടുചേല ഞാന്‍ തരുവേന്‍ ഭംഗിയൊത്ത മേല്‍വിതാനം

ഇഷ്ടമൊത്തൊരെന്‍വകയുമിതത്തിനോടെ ഞാന്‍ തരുവേന്‍

ഒത്തവണ്ണം ഞാന്‍ തരുവേനൊന്നിനും കുറവില്ലാതെ'

എന്നിങ്ങനെ പലതരം ദാനങ്ങള്‍ (ഗോദാനം, സ്വര്‍ണദാനം, വസ്ത്രദാനം) ചെയ്യാമെന്ന് പറഞ്ഞതിനുശേഷമേ മണവാളന്‍ വാതില്‍ തുറക്കുകയുള്ളു. എത്ര ഉറക്കെപ്പാടിയാലും 'കേട്ടില്ല, കേട്ടില്ല' എന്നേ മണവാളന്റെ തോഴര്‍ പറയൂ. ഇങ്ങനെ അമ്മാവിയമ്മയെ വളരെ വിഷമിപ്പിക്കാതെ കല്യാണം ഭംഗിയാവുകയില്ലെന്നായിരുന്നു വിശ്വാസം.

കതകടയ്ക്കുമ്പോള്‍ ചില ദിക്കുകളില്‍ പാടിയിരുന്ന പാട്ടിന്റെ തുടക്കം ഇതാണ്:

'അക്കാലം ബാവായുമ്മായുമായി

പുക്കിതു മോക്ഷമൊരാലയത്തില്‍

അകത്തുനിന്നു പാട്ടുകളിലൊന്നു ഇങ്ങനെ തുടരുന്നു;

അരചരിരിക്കുന്ന നാള്‍ പെരിയോ-

രിരുവരുമായ് മണിയറയില്‍...


അമ്മാവിയമ്മ അരിശംമൂത്ത് ഉറക്കെപ്പാടുന്ന പാട്ടുകളുമുണ്ട്.

അന്‍പനനുകൂലം തമ്പുരാനേ തുണ

ഇമ്പമായി പാടിയടച്ചോരുവാതില്‍'

എന്നു തുടങ്ങുന്ന ഗാനശകലം ആ ഇനത്തില്‍പെടും.

(ചുമ്മാര്‍ ചൂണ്ടല്‍)

താളിന്റെ അനുബന്ധങ്ങള്‍
സ്വകാര്യതാളുകള്‍